Chapter Title : അളിയൻറ ഭാര്യ [അപ്പൻ മേനോൻ]
ഡ്യൂട്ടി കഴിഞ്ഞ് ഞങ്ങളോടൊപ്പം ആംബുലന്‍സില്‍ കയറിയ രണ്ട് അറ്റന്‍ഡര്‍മാര്‍ ഉടനെ തന്നെ ഹേമയെ ഒരു വീല്‍ ചെയറില്‍ ഇരുത്തി ഹേമയെ കിടത്താന്‍ ഉദ്ദേശിച്ച ഏ.സി.യുള്ള റൂമില്‍ എത്തിച്ച് അവര്‍ തന്നെ അവളെ എടുത്ത് കട്ടിലില്‍ കിടത്തി തിരിച്ച് പോകാന്‍ ഇറങ്ങിയപ്പോള്‍ അവര്‍ക്ക് സന്തോഷമുളവാക്കുന്ന രീതിയിലുള്ള ഒരോ കവര്‍ ഞാന്‍ അവരുടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ ഇട്ടുകൊടുത്തു.
അപ്പോള്‍ അവിടെ ഇന്ദുവും എന്റെ മകന്‍ അഭിയും അരവിയുടെ മകന്‍ ആദര്‍ശും മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്ദു വന്നതും ഞങ്ങളുടെ വീടൊക്കെ അടിച്ചുവാരി തുടച്ച് അവളും കുളി കഴിഞ്ഞ് ഒരു ചുരിദാര്‍ ഇട്ട് നില്‍ക്കുന്നുണ്ടായിരുന്നു.
വന്നതും ഞാന്‍ ഇന്ദു ഉണ്ടാക്കി തന്ന ഒരു ചായയും കുടിച്ച് ഒരു കുളിയും പാസ്സാക്കി ഒരു ലുങ്കി മാത്രമുടുത്ത് വന്നു. അഞ്ചരയായപ്പോള്‍ അരവി ജോലി കഴിഞ്ഞ് വരുന്ന സമയത്ത് ഒരു കിലോ ചിക്കനും, എല്ലാവര്‍ക്കുമുള്ള പൊറോട്ടയും ഒരു ലിറ്റര്‍ തണുത്ത സോഡയും, ഒരു പാക്കറ്റ് കപ്പലണ്ടി വറുത്തതും, കാല്‍ കിലോ പച്ച മുന്തിരിയും വാങ്ങി വന്നു. എന്നിട്ട് അവനും കുളിച്ച് ഡ്രസ് മാറി ഒരു ലുങ്കി ഉടുത്തിട്ട് വന്നു.
ഏതാണ്ട് ഏഴരയോടെ ഞാന്‍ മിലിട്ടറിയില്‍ നിന്നും കൊണ്ടുവന്ന ഹെര്‍ക്കുലീസ് റം എടുത്ത് സിറ്റൗട്ടില്‍ ഇരുന്ന് ഞാനും അരവിയും കൂടി വെള്ളമടിക്കാന്‍ തുടങ്ങി. ടച്ചിങ്‌സിനായി കുറച്ച് കപ്പലണ്ടി വറുത്തതും വേനല്‍ക്കാലമായതുകൊണ്ട് കുട്ടികള്‍ക്ക് കഴിക്കാന്‍ വേണ്ടി അരവി വാങ്ങികൊണ്ടുവന്ന പച്ച മുന്തിരിയും അവന്റെ വീട്ടില്‍ നിന്നും കൊണ്ടുവന്ന മൂന്ന് ചെറുപഴവും ഒരു ടീപ്പോയില്‍ വെച്ചിട്ടുണ്ടായിരുന്നു. ചെറുപഴം കണ്ടപ്പോള്‍ തന്നെ ആദര്‍ശും അഭിയും അതില്‍ നിന്നും ഓരോ പഴം എടുത്ത് കഴിച്ചു.
💬 Comments
View all comments