Chapter Title : അളിയൻറ ഭാര്യ [അപ്പൻ മേനോൻ]
വീട്ടിലെത്തിയാല്‍ മതി എന്നായിരുന്നു ചിന്ത. പിന്നെ സഹിക്കാന്‍ പറ്റാത്ത വേദയുണ്ടെങ്കില്‍ മാത്രം പെയില്‍ കില്ലര്‍ കൊടുത്താല്‍ മതി എന്നാ ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്. അതുപോലെ രാത്രിയില്‍ മാത്രം ഉറക്ക ഗുളിക കൊടുക്കാനും.
എട്ടേകാല്‍ ആയപ്പോള്‍ ഞാന്‍ എഴുന്നേറ്റ് ഹേമ കിടക്കുന്ന മുറിയില്‍ ചെന്നപ്പോള്‍ എന്റെ കൂടെ അരവിയും ഇന്ദുവും വന്നു. ഞങ്ങള്‍ ചെന്ന് നോക്കുമ്പോള്‍ അഭിയും ആദര്‍ശും ഹേമക്ക് ഒപ്പം ആ റുമില്‍ ഇരുന്ന് ടിവിയില്‍ സൂര്യ കോമഡി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ഒരോ മലയാള സിനിമകളിലേയും ഹാസ്യ രംഗങ്ങള്‍ മാത്രമേ സൂര്യ കോമഡിയില്‍ കാണിക്കുകയുള്ളു. അഭിയും ആദര്‍ശും ഹേമയും അതെല്ലാം കണ്ട് മതിമറന്ന് ചിരിക്കുന്നു. ഈ കോമഡി കണ്ടുകൊണ്ടിരിക്കുന്ന അത്രയും നേരം അവള്‍ വേദന എന്തെന്നുപോലും അറിയാതെ ടിവിയില്‍ തന്നെ കണ്ണും നട്ട് ഇരിക്കുന്നതുകണ്ടപ്പോള്‍ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും സന്തോഷമായി.
ഞാന്‍ പതുക്കെ ഹേമയുടെ അടുത്ത് പോയി അവളുടെ തോളില്‍ തട്ടി ഇങ്ങിനെ ടിവി കണ്ടുകൊണ്ടിരുന്നാല്‍ മതിയോ വല്ലതും കഴിക്കണ്ടേ. സമയം എട്ടേകാല്‍ കഴിഞ്ഞു. കുട്ടികളും വിശന്നിരിക്കുകയാ. ഭക്ഷണത്തിനുശേഷം ഹേമ നല്ല കുട്ടിയായി ഒരു പെയില്‍ കില്ലറും ഒരു ഉറക്ക ഗുളികയും കഴിച്ച് ടിവി കണ്ടോ. ഈ സൂര്യ കോമഡി ഇരുപത്തിനാലും മണിക്കൂറും ഉണ്ടല്ലോ. നിനക്ക് ഉറക്കം വരുമ്പോള്‍ മാത്രം ടിവി ഓഫാക്കിയാല്‍ മതി.
എന്താ ബാലേട്ടാ കഴിക്കാന്‍.
നിന്റെ ഇഷ്ടഭക്ഷണം എന്തോ അതുതന്നെ.
ചിക്കന്‍ ബിരിയാണോ ചേട്ടാ എന്നു ചോദിച്ചപ്പോള്‍ അല്ലാ പൊറോട്ടയും ചിക്കനും എന്നു പറഞ്ഞപ്പോള്‍ തന്നെ അഭിയും ആദര്‍ശും തുള്ളി ചാടാന്‍ തുടങ്ങി. കേട്ടപ്പോള്‍ ഹേമക്കും സന്തോഷമായി. ഹേമക്ക് ചിക്കന്‍ ബിരിയാണി കഴിഞ്ഞാല്‍ പിന്നെ ഏറ്റവും ഇഷ്ടം
💬 Comments
View all comments