Chapter Title : അളിയന്‍റെ മരുമകള്‍ [മാസ്റ്റര്‍]
വടക്കേ ഇന്ത്യയില്‍ ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന എന്റെ മക്കള്‍ക്ക് സ്വപ്നം കാണാന്‍ പോലും പറ്റാത്ത കാര്യങ്ങളാണ് അവയൊക്കെ എന്ന് രണ്ടാള്‍ക്കും അറിയാമെങ്കിലും അവറാന്‍ ഇങ്ങനെ ചോദിക്കാറുണ്ടായിരുന്നു:
“നിന്റെ മക്കള് അവിടെ വീടൊന്നും വാങ്ങിയില്ലേടാ തൊമ്മീ..?”
“ഓ..ചെറിയ ജോലി ചെയ്യുന്ന അവരെക്കൊണ്ട് അതുവല്ലതും പറ്റുമോ?.അ..അല്യോ തൊമ്മിച്ചായാ..” അവറാന്റെ ഭാര്യയുടെ കമന്റ് ആണ്.
ഇങ്ങനെ കാണുമ്പോഴൊക്കെയുള്ള അവരുടെ പൊങ്ങച്ചം പറച്ചില്‍ അലോസരം ഉണ്ടാക്കിയിരുന്നു എങ്കിലും ഞാന്‍ അതിന്റെ അലോഹ്യം ഒന്നും അവരോടു കാണിച്ചിരുന്നില്ല. അവറാന്റെ ഭാര്യ കുറെ നാള്‍ രോഗിയായി കിടന്നിട്ടാണ് മരിച്ചത്. ആ കിടപ്പില്‍ മാത്രം അവര്‍ പൊങ്ങച്ചം പറച്ചില്‍ ഒഴിവാക്കിയിരുന്നു. ജീവിതത്തില്‍ ആദ്യമായി അവരുടെ അഹങ്കാരം മാറി എന്നെനിക്ക് തോന്നിയത് അപ്പോള്‍ മാത്രമാണ്. അവറാന്‍ പക്ഷെ അപ്പോഴും പഴയപടി തന്നെ ആയിരുന്നു. ഭാര്യ മരിച്ച് ഏറെ താമസിയാതെ അവറാനും കിടപ്പിലായി. പരസഹായം കൂടാതെ എഴുന്നേല്‍ക്കാനോ ജോലി ചെയ്യാനോ ഒന്നും പറ്റാത്ത ഒരു സ്ഥിതിയില്‍ എത്തിയപ്പോള്‍ അവനെ നോക്കാനായി മക്കള്‍ ഹോം നെഴ്സുമാരെ വച്ചു. പക്ഷെ കിടപ്പിലാണ് എങ്കിലും സ്വത്തും പണവും ഒക്കെ അവറാന് മുഖ്യമായിരുന്നു. വന്നു നിന്ന പെണ്ണുങ്ങളില്‍ പലരുമായും അവന്‍ അതുമിതും പറഞ്ഞ് ഉടക്കി. അവരൊക്കെ അവനെ ഇട്ടിട്ടു പോകുകയും ചെയ്തു.
അവന്റെ സ്വഭാവം കാരണം ആരും നില്‍ക്കാതായതോടെ മക്കള്‍ രണ്ടുപേരും എന്റെ ഭാര്യയ്ക്ക് ഫോണ്‍ ചെയ്ത് ഇനി എന്ത് ചെയ്യും എന്ന് ചോദിച്ചു. അവള്‍ പറഞ്ഞു നിങ്ങളില്‍ ആരെങ്കിലും വന്നു നില്‍ക്ക്; പുള്ളിക്കാരന്‍ പുറം പാര്‍ട്ടികളെ ആരെയും സംശയം കാരണം ആ വലിയ വീട്ടില്‍ നിര്‍ത്തില്ല. അപ്പോള്‍ ഞങ്ങളോട് അവിടെ ചെന്ന് നില്‍ക്കാമോ
💬 Comments
View all comments