Chapter Title : അളിയനും പെങ്ങളും തൃശൂർ പൂരവും 2 [ബുഷ്റ]
ഒരു മൂന്ന് മണിക്കൂർ എങ്കിലും !
"ശേ .." അവൻ പോയി റെഡി ആയി വന്നു
അവന്റെ മുഖം കണ്ട് അവൾക്ക് ചിരി വരുന്നുണ്ടായിരുന്നു !
"വാ അളിയാ വണ്ടി എടുക്ക് "
"ഹമ് "
അവൻ ബൈക്ക് എടുത്തപ്പോഴും അവന്റെ മുഖം മ്ലാനമായിരുന്നു. അവൾക്ക് പാവം തോന്നി. എന്നാലും അവൾ മിണ്ടീല !
ഒരു താല്പര്യമില്ലാതെ ആണ് അവൻ ബൈക്ക് ഓടിച്ചത് ! മഹേഷിനു കാൾ വന്നു .
"ചെന്നാലുടനെ ചെറുക്കനെ ഇങ്ങോട്ട് പറഞ്ഞു വിട്ടേക്കണേ "
"ആ "
"പിന്നെ എല്ലാരോടും എന്റെ അന്വേഷണം കൂടി പറഞ്ഞേക്ക് "
"ഏറ്റു"
അവൻ എടുത്തു സംസാരിക്കുന്നത് കേട്ട് വിളിക്കുന്നത് ചേച്ചിയാണ് എന്ന് അവനു മനസ്സിലായി പക്ഷെ ബൈക്ക് ഓടിക്കുന്നതിനാൽ ഒന്നും കേൾക്കാൻ പറ്റുന്നുണ്ടായിരുന്നില്ല"
"അളിയാ നമ്മൾ എപ്പോൾ ത്രിരിച്ചു വരും ?" എത്ര നേരം പോസ്റ്റ് ആവും എന്നറിയണമല്ലോ
"നമ്മൾ ഇന്ന് തിരിച്ചു വരുന്നില്ല " ഓ ഇങ്ങേരുടെ ഒരു വളിച്ച കോമഡി
"ആ പറ അളിയാ "
"നമ്മൾ വരുന്നില്ല ... അളിയനെ വരുന്നുള്ളൂ "
"എന്ന് വെച്ചാൽ ?"
"എന്നെ അവിടെ ആക്കിയിട്ട് അളിയൻ തിരിച്ചു പോരുന്നു എന്ന് "
ങേ അവന്റെ മനസ്സിൽ പൂത്തിരി കത്തി !
"അപ്പൊ അളിയൻ എങ്ങനെ വരും ?"
"നാളെ രാവിലെ നിങ്ങൾ അങ്ങോട്ട് കാറിൽ വന്നാൽ മതി നമുക്ക് ഒരുമിച്ചു ഇങ്ങോട്ട് പോരാം "
അവൻ ബൈക്ക് ഓടിക്കുന്നതിന്റെ വേഗത കൂടി ! ഉഷാറായി ! ചേച്ചി കൊള്ളാം മൂന്ന് മണിക്കൂറല്ല നാളെ രാവിലെ
💬 Comments
View all comments