Chapter Title : അലിയുന്ന പാതിവ്രത്യം [ഏകലവ്യൻ]
സാധനങ്ങളുമായി മുകളിലെത്തി. വാതിൽ തുറന്ന അശ്വതി അവന്റെ കൈകളിലെ സാധനങ്ങൾ കണ്ട് അമ്പരന്നു.
“ഏട്ടാ.. ഇത്രയും സാധനങ്ങൾ..?”
അവനൊന്നും മിണ്ടാതെ ഉള്ളിലേക്ക് നടന്ന് അവരുടെ ചെറിയ അടുക്കളയിൽ കയറി. അവളും പുറകെയെത്തി.
“ഏട്ടാ..”
അവളുടെ വിളി കേട്ടിട്ടും അവൻ ഒന്നും മിണ്ടിയില്ല. സാധനങ്ങളൊക്കെ എടുത്തു വെക്കുകയാണ്. കൂടുതലൊന്നും ചോദിക്കാതെ അശ്വതിയും അവിടെ നിന്നു. അടുക്കളയിൽ നിന്ന് പോരാൻ നേരം അവളുടെ മുഖത്തേക്ക് നോക്കി.
“നി ദേഷ്യത്തോടെ കാണുന്ന മാധവൻ തന്ന സാധനങ്ങൾ ആണ് ഇത്രയും. നിനക്ക് വേണ്ടുന്നത് ഉണ്ടാക്കാം..”
അല്പം കനത്തിൽ പറഞ്ഞു കൊണ്ട് അവൻ നീങ്ങുമ്പോൾ വാക്കുകൾ കിട്ടാതെ അവളവനെ തന്നെ നോക്കി നിന്നു പോയി.
അടുക്കളയിൽ നിറഞ്ഞ സാധനങ്ങൾ കണ്ട് അവളുടെ കണ്ണ് മിഴിഞ്ഞു. പോരാത്തതിന് ഒരു സഞ്ചിയിൽ പച്ചക്കറികളും. പ്രസാദിനോപ്പമുള്ള ജീവിതത്തിൽ ആദ്യമായാണ് അവളിത്ര സാധനങ്ങൾ കാണുന്നത്. അതിന്റെയൊരു പ്രകാശം അവളുടെ കണ്ണുകളിൽ ഉളിഞ്ഞെങ്കിലും പേടിയും തോന്നി. കാരണം മാധവൻ ഇങ്ങനൊക്കെ ചെയ്യേണ്ട ആവിശ്യകതയാണ് അവൾ ആലോചിച്ചത്. ഏട്ടനെ അയാൾ തന്ത്ര പരമായി കയ്യിലെടുക്കുകയാണ്. അതിന് പകരം അയാൾ എന്താണ് ഉദ്ദേശിക്കുന്നതോർത്തു കണ്ണുകളിൽ ഭയം നിറഞ്ഞു.
ഉത്കണ്ഠയോടെ നേരെ പ്രസാദിന്റെ അടുത്തേക്ക് ചെന്നു. കുളിക്കാൻ തയ്യാറായി ബാത്‌റൂമിലേക്ക് പോകാൻ നിൽക്കുകയാണ് അവൻ.
“ഏട്ടാ.. എന്തിനാ ഇത്രയധികം സാധനങ്ങൾ..? ആവിശ്യത്തിനുള്ളത് പോരായിരുന്നോ..?”
അവളെ നോക്കിയതല്ലാതെ ഒന്നും മിണ്ടാതെ അവൻ ബാത്‌റൂമിൽ കയറി. കാര്യങ്ങൾ ആകെ കുഴയുകയാണല്ലോ ഈശ്വരാ..
ഭർത്താവിനും കൊച്ചുങ്ങൾക്കും വേണ്ടി ഭക്ഷണം ഉണ്ടാക്കുമ്പോൾ അയാൾ തന്ന സാധനങ്ങൾ ഉപയോഗിക്കേണ്ടി വരുന്നത് അവൾക്ക് അസഹ്യമായിരുന്നു. ബസ്സിൽ വച്ച് തന്നോട് ചെയ്തത് അവൾക്ക് മറക്കാൻ കഴിഞ്ഞില്ല.
💬 Comments
View all comments