0%

Chapter Title : അലിയുന്ന പാതിവ്രത്യം [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 55.2K

നിന്നു.

എന്തൊക്കെയാണ് അയാൾ പറഞ്ഞത്..?

തനിക്കങ്ങനെ ആഭരണങ്ങളണിഞ്ഞു നടക്കാൻ മോഹമുണ്ടോ..? പുത്തൻ വസ്ത്രങ്ങൾ ധരിക്കാൻ..? ഇല്ല..

അവൾ പതിയെ നടന്ന് മുറിയിലേക്ക് കയറി. പുതു പുത്തൻ എസി ചുമരിൽ തിളങ്ങുന്നുണ്ട്. അവളതിന്റെ റിമോട്ട് പരിശോധിക്കുമ്പോൾ ചിന്നുമോൾ എണീറ്റിരുന്നു.

“അമ്മേ...”

“ആ  അമ്മേടെ പൊന്നു മോൾ എണീറ്റോ..?”

അശ്വതി ബെഡിൽ ചെന്നിരുന്നു.

“മോൾക്ക്‌ എസി യുടെ തണുപ്പ് ഇഷ്ടമാണോ..?”

“എനിക്കറിയില്ലല്ലോ അമ്മേ..”

“ദാ കണ്ടോ..”

അവൾ റിമോട്ട് ഉയർത്തി എസി ഓൺ ചെയ്തു. തണുത്ത കാറ്റ് പ്രവഹിപ്പിച്ചു കൊണ്ട് എസി ഓൺ ആയി.

“ഹായ്.. അമ്മേ ഇതെപ്പോ വാങ്ങി..?”

“ഇപ്പൊ..”

“നല്ല തണുപ്പ് വരുമോ..?”

“ഉം..”

അവൾ മകളെ ചേർത്ത് പിടിച്ചു. അൽപ സമയമേ വേണ്ടി വന്നുള്ളൂ. റൂമിനെയാകെ കുളിരണിയിപ്പിച്ചു കൊണ്ട് നനുത്ത തണുപ്പ് പടർന്നു. അവളുടെ മനസ്സും ഒന്ന് കുളിരണിഞ്ഞത് പോലെ തോന്നി.

പിന്നീടങ്ങോട്ട് ഒരു തരം പാതി ബോധമുള്ള മനസ്സുമയാണ് അവൾ നീങ്ങിയത്. ചായ കുടി കഴിഞ്ഞു. അടിച്ചു വാരലും മക്കളെ കുളിപ്പിക്കലും കഴിഞ്ഞു. പക്ഷെ പൂർണമായും മനസ്സ് ഇവിടെ ഇല്ലാത്ത അവസ്ഥ. പുറത്ത് കാറ് സ്റ്റാർട്ട്‌ ആവുന്ന ശബ്ദം കേട്ടപ്പോൾ അവൾ ജനലരികിൽ എത്തിയിരുന്നു.

അയാൾ എന്തിനാവും ക്ഷമ ചോദിച്ചത്. ഇനിയൊരു പക്ഷെ അയാളുടെ നികൃഷ്ട ചിന്തകൾ എല്ലാം പോയി നല്ല കുട്ടിയായോ.. പക്ഷെ ഇഷ്ടമുണ്ടെന്ന് പറഞ്ഞത് ഏതർത്ഥത്തിലാണ്.. അന്യന്റെ ഭാര്യയെ മോഹിക്കുന്നത് തെറ്റാണെന്നും പറഞ്ഞു. അപ്പോ അയാൾക്ക് അങ്ങനൊരു മോഹമുണ്ടെന്നല്ലേ അർത്ഥം.. അതിന് വേണ്ടി തന്നെയല്ലേ ബസിൽ വച്ച് തന്നോട് അങ്ങനെ കാട്ടിയത്.

മാധവൻ പറഞ്ഞ ആഭരണങ്ങളുടെ ലിസ്റ്റാണ് പിന്നെ അവളുടെ മനസ്സിൽ

💬 Comments

View all comments