0%

Chapter Title : അലിയുന്ന പാതിവ്രത്യം 6 [ഏകലവ്യൻ] [Climax]

Author : ഏകലവ്യൻ Read All Parts 65.7K

കുട്ടിയായി മാറിയത് പോലെ സന്തോഷിച്ചു. അത് കാണുമ്പോഴാണ് ഇതുവരെ ഉഴഞ്ഞു പോയ അയാളുടെ മനസ്സൊന്നു തണുത്തത്.

കൃത്യ സമയത്ത് തിരിച്ചെത്താൻ കഴിഞ്ഞതിനു മാധവൻ ദൈവങ്ങളെ സ്തുതിച്ചു.

അശ്വതിയെ പോലൊരു പെണ്ണിനെ കിട്ടുന്നതും ഒരു ജീവിത ഭാഗ്യമാണ്..!

“എടി..”

“ഉം..”

എന്തോ ചിന്തയിലാണ്ടിരിക്കുന്ന പോലെയാണ് അവളുടെ മൂളൽ വന്നത്. മാധവനത് മനസിലായി.

ഈ സംഭവങ്ങളൊക്കെ ഒരു ട്രോമയായി മാറിയേനെ. മാധവേട്ടൻ ഇല്ലായിരുന്നെങ്കിൽ. ആ സമയം അനുഭവിച്ച സുരക്ഷ ജീവിതത്തിൽ എന്നും ഉണ്ടാകണേ എന്നവൾ പ്രാർത്ഥിച്ചു.

“എന്താ ആലോചിക്കുന്നേ..?”

“ഏയ്‌..”

“പറയെടി..”

“അല്ല ഞാൻ ആലോചിക്കുവാരുന്നു.. മാധവേട്ടൻ വരാൻ വൈകിയാൽ.. ഞാൻ ചിലപ്പോ മരിച്ചേനെ..!”

“ഹൊ.. വാ തുറന്നാൽ ഇങ്ങനെയുള്ളതേ വരുവുള്ളോ.?”

അയാൾക്ക് ദേഷ്യം വന്നു. അശ്വതിക്ക് ചിരിയും.

“എന്തെ..?”

മാധവന് നേരെ മിഴികളുയർത്തി ചോദിച്ചു.

“നിന്നെ വിട്ടു കളയാനല്ല ഞാൻ നേടിയത്. എവിടെയാണേലും ഞാനെത്തും.”

“അത്രക്ക് ഇഷ്ട്ടാ എന്നെ..?”

“നീ അങ്ങോട്ട് തിരിഞ്ഞു കിടന്നേടി..?”

“ശോഹ്..മാധവേട്ടാ...”

അയാള് എതിർ വശത്തേക്ക് തിരിയാൻ നോക്കിയതും അവൾ പിടിച്ചു വച്ചു.

“ഉത്തരം കേൾക്കാൻ വേണ്ടി ചോദിച്ചതല്ലേ..”

“നിന്നെ ഇവിടേക്ക് കൊണ്ടു വന്നത് മുതൽ ഞാനെന്താ പറഞ്ഞോണ്ടിരുന്നത്..?”

“ആ അത് ശെരിയാ..”

“നീയല്ലേ എന്നെ കേൾക്കാഞ്ഞത്..?”

“ഉം..”

“നിന്നെ ഇഷ്ടപ്പെടുന്നത് പോലെ ഈ ലോകത്ത് മറ്റൊന്നിനെയും ഞാൻ ഇഷ്ടപ്പെടുന്നില്ല.. ആർക്കും, ആർക്ക് വേണ്ടിയും വിട്ടുകൊടുക്കുമില്ല..”

സന്തോഷം കൊണ്ട് അശ്വതിയുടെ കവിളുകൾ വികസിച്ചു. അവളുടെ ആത്മാർത്ഥമായ പുഞ്ചിരി അയാളുടെ മനസ്സിൽ സീല് പതിഞ്ഞത് പോലെ പതിഞ്ഞു.

“പ്രസാദ് എന്താ പറഞ്ഞേ ഇത്രയൊക്കെ നടന്നിട്ട്..”

“എന്തു പറയാൻ..!!”

ഇഷ്ടപെടാത്ത രീതിയിലാണ് അവളത് പറഞ്ഞത്. എന്തോ തരം

💬 Comments

View all comments