Chapter Title : അല്ലുവിന്റെ മായികലോകം 3 [അഖിലേഷേട്ടൻ]
സ്റ്റേടിയങ്ങളിൽ കാണുന്ന പോലെ പച്ച പുല്ലായിരുന്നു അവിടം . ഞങ്ങൾ നേരത്തെ പോലെ തന്നെ ഇരുന്നു. പക്ഷെ ഇപ്പൊ ചേച്ചി അല്പം ഡീസന്റായി.. ചേച്ചി മാമന്റെ തോളിൽ പിടിച്ചാണ് ഇരുന്നിരുന്നത്.
ഞാൻ ബാക്കിലെ കമ്പിയിലും പിടിച്ചിരുന്നു. അങ്ങനെ ഞങ്ങൾ ആ പറമ്പിലെത്തി. ബൈക്കവിടെ നിർത്തി ഞങ്ങൾ ഇറങ്ങി.
" രണ്ടാളും വാ ഞാൻ ഒരു കാര്യം കാണിച്ച് തരാം.... "
എന്ന് പറഞ്ഞു മാമൻ ഞങ്ങളെ ആ പറമ്പിന്റെ അറ്റത്തേക്ക് കൂട്ടി കൊണ്ട് പോയി. അറ്റത്തെത്തിയതും എന്റെ കണ്ണുകൾ ശെരിക്കും വിടർന്നു. ആ പറമ്പിന്റെ അടിയിലേക്ക് അത്യാവശ്യം താഴ്ച ഉണ്ടായിരുന്നു. അത് ചെന്ന് അവസാനിക്കുന്നത് വശ്യമായി ഒഴുകുന്ന നെല്ലിപ്പുഴയുടെ ഓരത്താണ്. പതിയെ നോക്കി ഇറങ്ങുകയാണെങ്കിൽ പുഴയിലേക്ക് നടന്നു പോകാനുള്ള ദൂരമേ ഉള്ളൂ..
ഞാൻ അദ്‌ഭുദപ്പെട്ടത്തിനേക്കാൾ ചേച്ചി അത് കണ്ടു ത്രില്ലടിച്ചിരുന്നു.
" വൗ..!!!"
ഏട്ടാ... അടിപൊളി സ്ഥലം...
കഷ്ടണ്ട് ട്ടോ.. എന്നെ മുൻപ് ഇങ്ങോട്ടൊന്നും കൊണ്ട് വരാത്തതിന്.. "
ചേച്ചി അതും പറഞ്ഞു പരിഭവം നാടിച്ചു ..
മാമൻ ചുമ്മാ ചിരിച്ചു. എന്നിട്ട് ഞങ്ങൾക്ക് രണ്ടാൾക്കും അവിടുന്ന് നോക്കിയാൽ കാണുന്ന മലകളെ കുറിച്ചും മറ്റും പറഞ്ഞു തന്നു. കുറെ നേരം ഞങ്ങൾ ആ പ്രകൃതി ഭംഗി കണ്ടു ആസ്വദിച്ച് അവിടെ ഇരുന്നു. മാമൻ കഴിഞ്ഞ് പോയ കുറെ കഥകൾ തള്ളി മറിച്ചും കൊണ്ടിരുന്നു.
പെട്ടെന്നാണ് തീരെ പ്രതീക്ഷിക്കാതെ ആകാശം മേഘാവൃതമായത്. ഞങ്ങൾ ഒട്ടും പ്രതീക്ഷിക്കാതെ മഴ പെയ്ത് തുടങ്ങി. ഞങ്ങൾ എന്ത് ചെയ്യണമെന്നറിയാതെ മഴ കൊണ്ട് നിന്നു. പിന്നെ എന്തോ ഓർത്തപോലെ മാമൻ പറഞ്ഞു.
"വാ... അവിടെ ഒരു അത്തിമരം ഉണ്ട് അതിന്റെ ചുവട്ടിലേക്ക് പോകാം.!"
അതും പറഞ്ഞു മാമൻ പതിയെ ഓടാൻ തുടങ്ങി, ഞാനും ഇന്ദുവേച്ചിയും മാമന്റെ പിന്നാലെ ഓടി..
അത്തിമരത്തിന്റെ അടുത്തെത്തിയപ്പോഴേക്കും ഞങ്ങൾ മൂവരും അത്യാവശ്യം നനഞ്ഞിരുന്നു. അത്തിമരം ഒരു കുടപോലെ ആയിരുന്നു. ഒരു തുള്ളി വെള്ളം അതിന്റെ ഇലകളെ തഴഞ്ഞു ഞങ്ങളെ തോട്ടില്ല. പക്ഷെ അതിന്റെ തടിയിലൂടെ വെള്ളം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.
മരച്ചോട്ടിൽ എത്തിയ ശേഷം ചേച്ചി തന്റെ ഷാൾ കൊണ്ട് തല തൂവർത്തി. മാമൻ
💬 Comments
View all comments