Chapter Title : അല്ലുവിന്റെ മായികലോകം 4 [അഖിലേഷേട്ടൻ]
കയ്യൊക്കെ കേട് വരുത്തി വന്നല്ലേ...?!! "
ഞാനും മാമനും ഇന്ദുവേച്ചിയും മിണ്ടാതെ ഇരുന്നേ ഉള്ളൂ.. മറുപടി കൊടുക്കാൻ പോയില്ല.
" എന്നിട്ട് വണ്ടി ഓടിക്കാനൊക്ക പടിഞ്ഞോ...? "
" ഉവ്വ് മുത്തശ്ശാ.. "
ഞാൻ ചാടിക്കേറി പറഞ്ഞു.
" മ്മ്.. എന്നാലേ ഇനിമുതൽ അങ്ങോട്ടൊന്നും പോവാൻ നിക്കണ്ട.. നമ്മുടെ മുറ്റത്തെ അടക്കയും തേങ്ങയും ഞാൻ പണിക്കാരെ വിളിച്ച് ഇന്ന് വൈകീട്ട് മാറ്റിയിടാൻ പറയാം..
ഇനിയുള്ള പഠിത്തം ഇവിടെ വെച്ച് മതിട്ടോ..!!"
ഞാൻ തലയാട്ടി.. ഞാനും അനിയത്തിയും ഊണ് മേശയുടെ ഒരു സൈഡിലും എനിക്ക് നേരെ എതിർവശത്ത് ഇന്ദുവേച്ചിയും തൊട്ടടുത്തത് അമ്മയും മുത്തശ്ശിയും ഇരുന്നു.
ഊൺ മേശയുടെ രണ്ട് തലപ്പത്തും മാമനും മുത്തശ്ശനുമാണ് ഇരുന്നിരുന്നത്. ഭക്ഷണം കഴിക്കുമ്പോൾ ഞങ്ങളധികം സംസാരിക്കാറില്ല. പ്രത്യേകിച്ച് മുത്തശ്ശൻ ഇരിക്കുമ്പോൾ..
പെട്ടെന്നാണ് ഞാൻ മുന്നോട്ട് നീട്ടിവെച്ച കാലിൽ ആരോ തട്ടുന്ന പോലെ ഒരു ഫീൽ... ഞാൻ ആരും ശ്രദ്ധിക്കാതെ താഴോട്ട് നോക്കിയപ്പോൾ ചേച്ചി രാവിലത്തേതിന്റെ ബാക്കി തുടങ്ങിയിരിക്കുന്നു.
എന്റെ കാലിൽ ചേച്ചിയുടെ കാലിട്ട് കോർത്ത് പിടിച്ചിരിക്കുകയാണ്. എന്നിട്ട് ഒന്നും അറിയാത്ത പോലെ ഇരുന്ന് ഭക്ഷണം കഴിക്കുന്നു. ഞങ്ങളുടെ തൊട്ടടുത്ത് തന്നെയാണ് മാമനും ഇരിക്കുന്നത് . ചേച്ചിയുടെ പ്രവർത്തി എനിക്ക് ചെറുതായി സുഗിച്ചെങ്കിലും മാമനൊന്ന് താഴോട്ട് നോക്കിയാലോ കാല് നീട്ടിവെച്ചലോ പിടിക്കപ്പെടും...
ഞാൻ ചേച്ചിയോട് കണ്ണ് കൊണ്ട് കെഞ്ചി... പറഞ്ഞു..
" പ്ലീസ്.. ചേച്ചി.. വിട്..? "
ചേച്ചി അതിന് പകരം മാമന്റെ മുഖത്തേയ്ക്ക് ഒന്ന് നോക്കിയ ശേഷം എന്നെ നോക്കി ചുണ്ട് കൊണ്ട് ഒരുമ്മ തന്ന് കാണിച്ചു. എന്നിട്ട് വീണ്ടും എന്റെ കാലുകൾ രണ്ടും
💬 Comments
View all comments