Aloom [Colleen looser]

📝 Ongoing

👁 89212 views ❤ 196 likes 💬 19 comments

ALOOM Author : Colleen Looser

ഒന്ന് പോടോ, വെറുതെ മനുഷ്യനെ മെനക്കെടുത്താൻ. തനിക്കൊക്കെ ജോലി തന്ന എന്നെ വേണം പറയാൻ. ഒരു നാണവും ഇല്ലാതെ മുന്നിൽ വന്നു നിൽക്കുന്നു " ആ ശകാരത്തിന്റെ ഗാഭീര്യം കൊണ്ട് ആ ക്യാബിനറ്റിനുള്ളിൽ ഉള്ള മുഴുവൻ പേരും ഒരു നിമിഷത്തേക്ക് മൗനത്തിലായി. "ALOOM" technos ന്റെ ഡയറക്ടറായ ശ്രീദേവി അതും പറഞ്ഞു തന്റെ സീറ്റിൽ നിന്നും എഴുന്നേറ്റു ഡോർ തള്ളിതുറന്നു പുറത്തേക്ക് പോയി.

അവരുടെ വെളുത്ത മുഖം ചുവന്നത് ആ സമയം അവിടെ ഉണ്ടായിരുന്ന ആർക്കും കാണാം ആയിരുന്നു. ഒരു നാല്പതു വയസ്സുകാരിക്ക് ഇത്രയേറെ ഗാഭീര്യമുണ്ടാവുമോ എന്നാ ചോദ്യം അവർ ക്യാബീനറ്റ് വിട്ടു പുറത്ത് പോയപ്പോൾ അവിടെ പലരും അത്ഭുധത്തോടെ പരസ്പരം ചോദിച്ചു. അവർ വിട്ടുപോയി രണ്ടു മിനിറ്റിൽ അന്തരീക്ഷം വീണ്ടും പഴയ പടി തിരിഞ്ഞു.

അല്പം കഴിഞ്ഞ് ശ്രീദേവിയുടെ പേർസണൽ റൂമിന്റെ ഡോർ പതിയെ അകത്തു നിന്നും തള്ളിക്കൊണ്ട് ഒരു 25 വയസ്സുകാരൻ പുറത്തേക്ക് വന്നു. കയ്യിൽ പിടിച്ച ഫയലുകൾ നെഞ്ചോട് ചേർത്ത് പിടിച്ചു തലയും താഴ്ത്തി പതിയെ അയാൾ സാധാരണ ഇരിക്കാറുള്ള സീറ്റിലേക്ക് നടന്നു. പലരും അവനെ നോക്കുന്നുണ്ടെങ്കിലും തന്റെ നോട്ടം അവരിലേക്കൊന്നും അയച്ചു വിടാതെ തറയിലെ ടൈൽസുകളെ നോക്കി ആയാൾ തന്റെ സീറ്റിൽ ഇരുന്നു. ആ ഇരുപ്പ് ഒരു പക്ഷെ തനിക്കു സഹിക്കാത്തത് കൊണ്ടാവാം അജാസ് അവന്റെ അടുത്തേക്ക് വന്നു.

"എടാ ഗോകുലെ എന്താടാ ഇങ്ങനെ ഇരിക്കണേ, ആ പെൺപിള്ളക്ക് പ്രാന്താണെന്ന് അറി

📚 Chapters

1 published

Related Stories

💬 Comments

View all comments