Chapter Title : അമ്പിളി മാധവന്റെ ഭാര്യ 2 [തൂലിക]
അമ്പിളി ഇരുന്നു
"മോളെ അമ്പിളി അമ്മ ഒരു കാര്യം ചോദിക്കട്ടെ "
"എന്താമ്മേ "
മോളെ നീ സന്തോഷവതിയാണോ ഈ ജീവിതത്തിൽ അതോ എല്ലാവർക്കും വേണ്ടി നീ.... അത്രെയും പറഞ്ഞു മുഴുവപ്പിക്കാൻ അമ്പിളി സമ്മതിച്ചില്ല ഒരു കൈ കൊണ്ടവൾ മാധവിയമ്മയുടെ വാ പൊത്തി
അമ്മേ ഈ കാര്യം ഏട്ടൻ എന്നോട് നേരത്തെ ചോദിച്ചതാ, ഏട്ടനോട് പറഞ്ഞതെ എനിക്ക് അമ്മയോടും പറയാൻ ഉള്ളു അമ്മേ അതൊക്കെ കഴിഞ്ഞ പോയ കാര്യങ്ങൾ അല്ലേ ഞാൻ ഈ ജീവിതത്തിൽ സന്തോഷവതിയാണ് അമ്മേ ഞാൻ ഇപ്പൊ എല്ലാംകൊണ്ടും ഒരു ഉത്തമയായ ഭാര്യയാണ്, ഒരമ്മയാണ്, നല്ലയൊരു മരുമകൾ ആണ് ഇതിൽ കൂടുതൽ എനിക്കാ എന്താമ്മേ വേണ്ടത്, കഴിഞ്ഞുപോയ കാര്യങ്ങൾ അല്ലേ അതെല്ലാം ഇനിയും അതേപറ്റി ചിന്തിക്കേണ്ട ഞാൻ പൂർണ്ണ സന്തോഷവതിയാണ് ഇതിൽ കൂടുതൽ ഒന്നും വേണ്ടമ്മേ ഇപ്പൊ എനിക്ക് ഒരു ഭർത്താവ് ഉണ്ട് ഒരമ്മയുണ്ട് പിന്നെ നമ്മുടെ കുറുമ്പി ലച്ചുമോൾ ഉണ്ട് ഇനിയൊന്നും വേണ്ടമ്മേ പൂർണ്ണ മനസ്സോടെയാണ് ഞാൻ ഏട്ടനെ ഭർത്താവായി സ്വീകരിച്ചത് അതെന്നും അങ്ങനെ തന്നെയായിരിക്കും അമ്മ അതൊന്നും ഓർത്തു വിഷമിക്കേണ്ട കാര്യമില്ല അമ്മക്ക് എന്നും ഞാൻ ഒരു ഉത്തമ മരുമകൾ ആയിരിക്കും
"മോളെ" മതിമോളെ ഇനിയൊന്നും അമ്മക്ക് കേൾക്കണ്ട ഇത് മാത്രം മതി അമ്മക്ക് അത് കേട്ടാമതി അമ്മ ചെയ്തത് തെറ്റാണോ എന്ന് അറിയാൻ വേണ്ടിയാണ് അമ്മ മോളോട് ചോദിച്ചത്
അതും പറഞ്ഞു മാധവിയമ്മ ഇരുകൈകൾ കൊണ്ട് അമ്പിളിയുടെ മുഖം കോരിയെടുത്തു നെറുകയിൽ ചുംബിച്ചു അവൾ അത് കണ്ണടച്ചു സ്വീകരിച്ചു
"എന്നാ മോളെ അമ്മയോന്ന് വിശ്രമിക്കട്ടെ "
"ആ അമ്മേ യാത്ര
💬 Comments
View all comments