Chapter Title : അംബികതമ്പുരാട്ടിയുടെ നവവധു - നോവലെറ്റ് - 1 [Pamman Junior]
ആംബുലന്‍സ് വിളിച്ചു.
''ആംബുലന്‍സ് വന്നിട്ട് ബോഡി എടുത്താല്‍ മതി. കതക് പൊളിക്കണം... ആശാരിമാര്‍ ആരേലും ഉണ്ടേല്‍ മുന്നോട്ട് വാ...'' എസ്.ഐ പറഞ്ഞു.
ഈ സമയം ~ഒരു കറുത്ത അംബാസിഡര്‍ കാര്‍ അവിടേക്ക് വള്ളക്കടവ് ലക്ഷ്യമാക്കി വന്നു.

''മാറ് മാറ് അംബികതമ്പുരാട്ടിയുടെ കാര്‍ വരുന്നു...'' ആള്‍ക്കൂട്ടത്തില്‍ നിന്ന് ആരോ പറഞ്ഞു. അംബികതമ്പുരാട്ടി കാറിന്റെ മുന്‍സീറ്റില്‍ ഇരിപ്പുണ്ടായിരുന്നു.
ആള്‍ക്കൂട്ടം കണ്ടിട്ടെന്നവണ്ണം കാര്‍ നിര്‍ത്താതെ ഹോണ്‍ മുഴക്കുന്നുണ്ട്. അപ്പോള്‍ കാറില്‍ നിന്നും ഒരു തല പുറത്തേക്ക് നീണ്ടുവന്നു. ചായക്കടക്കാരന്‍ ചാക്കോച്ചായന്‍ അറിയാതെ വിളിച്ചു കൂവി...
''അയ്യോ... ദോണ്ടേ....''
ചാക്കോച്ചായന്‍ കൈചൂണ്ടിയിടത്തേക്ക് എല്ലാവരും നോക്കി.
എസ്.ഐ സജീബ്ഖാന്‍ പോലും അത് കണ്ട് ഞെട്ടിപ്പോയി.
(തുടരും)
💬 Comments
View all comments