0%

Chapter Title : അംബികതമ്പുരാട്ടിയുടെ നവവധു - നോവലെറ്റ് - 1 [Pamman Junior]

Author : Pamman Junior Read All Parts 747

കാലത്ത് ആറേകാല്‍ ആയതേയുള്ളു. നിങ്ങളിങ്ങനെ സംശയിച്ച് നമ്മളെ കൊലപാതകത്തിന്റെ സാക്ഷികളാക്കാതെ...''

''എടോ രവീ അതിയാള് കല്യാണം കഴിക്കാത്തോണ്ടാ... ഈ പെണ്ണുങ്ങള് കഴപ്പ് മൂക്കുമ്പോള്‍ നമ്മളെ മലര്‍ത്തികിടത്തിയിട്ട് മുകളില്‍ കയറി ഇരുന്നൊരു പൊതിക്കലുണ്ട്. ഇവള് മാര്‍ക്ക് വെള്ളംചാടുന്നത് വരെ ഈ പൊതിക്കല്‍ തുടരും. നമുക്ക് വെള്ളം ചാടിയാലും നിര്‍ത്തില്ല അറിയോ... പിന്നെ തള്ളി മറിച്ചിട്ടിട്ടാ രക്ഷപെടുന്നത് നമ്മള്‍...''

''ങേ ഭാസ്‌ക്കരേട്ടാ... ഇതെന്നത്തെ കഥയാണ്... ഇപ്പോള്‍ വര്‍ഷം രണ്ടായിരത്തി പതിനെട്ട്... തൊണ്ണൂറ്റി എട്ടിലോ മറ്റോ അല്ലേ ശാന്തേച്ചി മരിക്കുന്നെ. അന്ന് ഭാസ്‌ക്കരേട്ടന്‍ യുവജനസംഘടനയുടെ യൂണിറ്റ് സെക്രട്ടറി...പിന്നിത് ആരുടെകാര്യമാ... പറ ഇപ്പോ പറ...'' രവി അതിവിദഗ്ധമായി ഭാസ്‌ക്കരനെ ചോദ്യത്തില്‍ തളച്ചിട്ടു.

ഭാസ്‌ക്കരന്‍ വാച്ചിലേക്ക് നോക്കി.

''ആരും വന്നില്ലെങ്കില്‍ സാരമില്ല... ഇയാള്‍ എന്നെ ഒന്ന് കൊണ്ടാക്ക്...''

''ഏയ്... രവി ഒരാള്‍ക്ക് വേണ്ടി വള്ളം ഊന്നിയിട്ടുണ്ട്... ഇനിയും ഊന്നും... പക്ഷേ ഭാസ്‌ക്കരേട്ടാ നിങ്ങളീ സത്യം പറയാതെ ഞാനിന്ന് നിങ്ങളെ അക്കരെ എത്തിക്കില്ല... പറയൂ... സത്യം പറ...''

''എടോ രവീ...നീയെന്താ ഒരുമാതിരി പോലീസുകാരെ പോലെ എന്നോട് ചോദ്യം ചെയ്യല്...''

''ഒന്നും പറയണ്ട എന്റെ ഭാസ്‌ക്കരേട്ട... ദാ... ചാക്കോച്ചായനിപ്പം ചായക്കട തുറക്കാന്‍ വരും. വന്നാല്‍ ഞാനീ കാര്യം അച്ചായനോട് പറയും... അച്ചായനെ അറിയാമല്ലോ... ഈ കടത്തിറങ്ങി ചായകുടിക്കാന്‍ വരുന്ന എല്ലാവരോടും പറയും... പോരാത്തതിന് രമയുടെ വീട് ദാ അവിടാ... നിങ്ങളെയും രമയേയും ചേര്‍ത്ത് ഇവിടെ കഥകളിറങ്ങുംങ്ങു...''

''എടാ രവീ നീ എന്നെ ഇങ്ങനങ്ങ് ഭീഷണിപ്പെടുത്താതെ ഒന്നുമല്ലേലും നിനക്ക് എന്നും കൈനീട്ടം തരുന്നത് ഈ ഞാനല്ലേ...''

''സെന്റൊന്നും വേണ്ട...''

''സെന്റോ... എന്ത്... സെന്റ്...'' ഭാസ്‌ക്കരന്‍ രവിയ്ക്ക് തെറ്റുപ്പറ്റിയതില്‍ പിടിച്ച്

💬 Comments

View all comments