0%

Chapter Title : അമ്മു എന്റെ അനിയത്തി 7 [Manu Kuttan]

അമ്മു കാലം കുറെ ആയി നിന്നെ ഞാൻ മനസ്സിൽ കൊണ്ട് നടക്കുന്നു ഇപ്പോഴാണ് പറയാൻ കഴിഞ്ഞത് ഇനി നീ പറ എന്നെ ഇഷ്ടം അല്ലെ അമ്മുന്.

അമ്മു : ഞാൻ കുട്ടൻ ചേട്ടനെ അങ്ങനെ കണ്ടട്ടില്ല.. പോരാത്തതിന് കുട്ടൻ ചേട്ടന് എന്താ ഒരു പണി ഉള്ളത് ഡിഗ്രി പോലും കംപ്ലീറ്റ് ആക്കാതെ തേരാ പാര നടക്കുവല്ലേ. പോരാത്തതിന് വൃത്തികേട്ട കൂട്ടുകാരും. ഇതൊക്കെ ആദ്യം മാറ്റു എന്നിട്ട് ഞാൻ ആലോചിക്കാം. അവൾ അവിടെ നിന്ന് അതും പറഞ്ഞു നടന്നു.

കുട്ടൻ : നീ ഇപ്പോൾ പൊക്കോ അമ്മൂ എന്തൊക്കെ ആയാലും നീ എന്റെ മുറപ്പെണ്ണ് അല്ലെ..

അമ്മു : അതിനു മുറച്ചെറുക്കൻ ആയി ചേട്ടൻ മാത്രം അല്ലാലോ എനിക്കുള്ളത്. പോകുന്ന പോക്കിന് അവൾ തിരിഞ്ഞു നിന്ന് പറഞ്ഞു പോയി..

അത് കേട്ട് കുട്ടന് എന്തോ ടെൻഷൻ ആയതു പോലെ അവൻ പോക്കറ്റിൽ നിന്ന് സിഗരറ്റു എടുത്തു വലിക്കാൻ തുടങ്ങി ഞാൻ പിന്നെ അവിടെ നിന്നില്ല അവിടെ നിന്നും തറവാടിന്റെ ഉമ്മറത്തു വന്നിരുന്നു. എന്റെ അടുത്തേക്ക് നിരഞ്ജൻ ചേട്ടനും വന്നു

എന്താ മനു ഒറ്റക്ക് ഇരിക്കുന്നെ..

ഹേയ് ചുമ്മാ ഇങ്ങനെ ഇരുന്നു എന്നെ ഉള്ളൂ.. നിരഞ്ജൻ ചേട്ടൻ ഇനി എന്നാ തിരിച്ചു പോകുന്നത്..

ഹാ ഈ ചോദ്യം ഞാൻ പ്രതീക്ഷിച്ചു ഗൾഫിൽ നിന്ന് വന്ന എല്ലാവരോടും നാട്ടിൽ ഉള്ളവർ ചോദിക്കുന്ന ചോദ്യമാ ഇത്

ഹ ഹ ഇത് അല്ലാതെ ഞാൻ എന്ത് ചോദിക്കാൻ ആണ് നിരഞ്ജൻ ചേട്ടാ..

ഉം എന്തായാലും അടുത്ത മാസം വരാൻ ഇരിക്കുവായിരുന്നു അപ്പോഴല്ലേ മുത്തന്റെ മരണം

💬 Comments

View all comments