Chapter Title : അമ്മു എന്റെ അനിയത്തി 7 [Manu Kuttan]
നിന്നോട് ചെല്ലാൻ പറഞ്ഞ കാര്യം. അതായത് എന്റെ അമ്മ ആണ് ഇപ്പോൾ പറഞ്ഞ അവന്റെ സിന്ധു അമ്മായി. എന്തായിരിക്കും അമ്മക്കും മുത്തശ്ശിക്കും പറയാൻ ഉള്ളത്. നീയും വാടാ കുട്ടാ. ഹേയ് ഞാനില്ല എന്നേം നിന്നേം ഒരുമിച്ച് കണ്ടാൽ രണ്ട് മുത്തശ്ശിമാരും തുടങ്ങും ഉപദേശം എനിക്ക് അത് കേട്ടാൽ അരിച്ചങ് കേറും നീ വലിയ എഞ്ചിനീയർ അല്ലെ ഞാൻ ഒരു തല്ലിപൊളിയും അത് വെച്ചാവും ഇപ്പൊ എന്നെ അപമാനിക്കാൻ ഇന്നവർ ശ്രമികുക. ഹേയ് അങ്ങനെ ഒന്നും ഉണ്ടാകില്ല കുട്ടാ അങ്ങനെ ഉണ്ടായാൽ തന്നെ നിന്നെ ഞാൻ സപ്പോർട്ട് ചെയ്യാം ഉറപ്പാണോ അതേടാ നീ വാ ഞാൻ അവനേം കൂട്ടി ഹാളിൽ എത്തി അവിടെ മാധവൻ മാമയും മൂപരുടെ ഭാര്യയും വലിയ മുത്തശ്ശിയും പിന്നെ അമ്മയുടെ അമ്മ എന്റെ മുത്തശ്ശിയും ഉണ്ട് എന്തോ വലിയ ചർച്ച നടക്കുകയാണ്. ഞാൻ അമ്മയുടെ അടുത്ത് ചെന്ന് കാര്യം തിരക്കി.
അത് മോനെ അമ്മുവിന്റെ കാര്യമാ
അതെന്താ അവള്ക്ക് ഇപ്പൊ എന്ത് പറ്റി
ഒന്നൂല്യ കണ്ണാ നിന്റെ പെങ്ങളെ നമ്മുടെ നിരഞ്ജനെ കൊണ്ട് കെട്ടിചാലോ എന്ന് ഞങ്ങൾ ആലോചിക്കായിരുന്നു വലിയ മുത്തശ്ശി ആയിരുന്നു അത് പറഞ്ഞത്.
മാധവൻ മാമ എന്റെ തോളിൽ കൈ വെച്ച് ചോദിച്ചു എന്താ മോന്റെ അഭിപ്രായം.
ഞാൻ അമ്മയെ ഒന്ന് നോക്കി അമ്മ എന്ത് പറയുന്നു.
നല്ല കാര്യം അല്ലെ മോനെ നിരഞ്ജൻ നല്ല പയ്യൻ അല്ലെ നിന്റെ അച്ഛൻ വന്നിട്ട് നമുക്ക് അങ്ങ് ഉറപ്പിചാലോ മോനെ. അമ്മക്ക് സമ്മതം ആണെങ്കിൽ പിന്നെ ബാക്കി അച്ഛൻ വന്നിട്ട് തീരുമാനിക്കാം മാധവൻ
💬 Comments
View all comments