0%

Chapter Title : അമ്മ നടി 4 [Pamman Junor] [Climax]

Author : Teena John Read All Parts 212

കൊഞ്ചം തള്ളിക്കൊട് സാറ് ഉക്കാറ്... ' ചായക്കടക്കാരന്‍ അണ്ണാച്ചി പറഞ്ഞു. ഞാന്‍ ബെഞ്ചിന്റെ കോണിലേ്ക്ക് ഇരുന്നു.

'ആരാ... ഇവിടെ കാണാത്തോണ്ട് ചോദിച്ചതാ കേട്ടോ... ഇങ്ങോട്ട് കേറിയിരിക്ക് ആ പയ്യന്‍കൂടി ഇരിക്കട്ടേ...' ഞാന്‍ നടുക്കോട്ട് നീങ്ങിയിരുന്ന് കിട്ടുവിനുകൂടി ഇരിക്കാന്‍ സ്ഥലം കൊടുത്തു.

'ഞാന്‍ പരമു... പരമു എന്നല്ല യഥാര്‍ത്ഥപേര്... വിനീഷ് പരമേശ്വരനെന്ന യഥാര്‍ത്ഥ പേര്, അച്ഛന്റെ പേര് ചെറുതാക്കി ഈ അണ്ണാച്ചി ഉള്‍പ്പെടെയെന്നെ പരമു എന്നാ വിളിക്കുന്നത്... '
ഞാനപ്പോള്‍ കിട്ടുവിനെ നോക്കി പറഞ്ഞു.

'കേട്ടോ കിട്ടു എന്ന് വിളിക്കുന്ന നീ മാത്രമല്ല പേര് ഷോട്ടായി പോയ ലോകത്തെ ഏക ആള്...'

'അതിന് എനിക്കെന്താ എന്നെ കിട്ടൂന്നോ കുട്ടാന്നോ എന്തോ വേണേലും വിളിച്ചോ നോ പ്രോബ്ലം...'

'ഇതാരാ സാറിന്റെ അനിയനാ...'

'അല്ല ഡ്രൈവറാ... ' കിട്ടു പരമുവിന് മറുപടികൊടുത്തെങ്കിലും ഞാന്‍ അത് തിരുത്തി.

'അനിയനാടോ... '

അണ്ണാച്ചി ചായയുമായി എത്തി. ഞാന്‍ ഗ്ലാസെടുത്ത് ഒരു കവിള്‍ ഇറക്കിയപ്പോള്‍ പരമു വീണ്ടും ചോദിച്ചു.

'ആരാന്ന് ചോദിച്ചിട്ട് പറഞ്ഞില്ലല്ലോ...'

'പരമൂ... ഞാനൊരു എഴുത്തുകാരന്‍, സംവിധായകനൊക്കെയാ... പേര്... ആഹ്... അല്ലേ വേണ്ട... പേരിലൊക്കെ എന്തിരിക്കുന്നു. ഇപ്പോ തന്നെ താനും ഈ കിട്ടുവും ഒക്കെ യഥാര്‍ത്ഥ പേരില്‍പോലുമല്ലല്ലോ അറിയപ്പെടുന്നത്... ' ഞാന്‍ വീണ്ടും ചായയൊന്ന് ഊതി ഒരു കവിളിറക്കി.

ബോറടിക്കുന്നുണ്ടോ... ഉണ്ടെങ്കില്‍ കമന്റ് ബോക്‌സില്‍ പറയാന്‍ മടിക്കണ്ട് കേട്ടോ.. അല്പം മുന്‍പ് ഞാന്‍ പറഞ്ഞില്ലേ കഥ തുടങ്ങാന്‍ പോകുന്നതേയുള്ളൂ എന്ന്... എന്നാല്‍ ദാ.. കഥ തുടങ്ങിക്കഴിഞ്ഞു.

ഹോട്ടല്‍ മാസ്‌ക്കറ്റ്, തിരുവനന്തപുരം.
സമയം പകല്‍ 11.46
റൂം നമ്പര്‍ 101ന്റെ വാതില്‍ അനുവാദം ചോദിച്ച് അകത്തുകയറിയപ്പോള്‍ ചാനല്‍ എംഡി റഹീം ജാഫര്‍ എന്ന ആര്‍.ജെ. എന്നെ കാത്തിരുന്ന് മുഷിഞ്ഞിട്ട് സീസറിന്റെ അടപ്പ് തുറക്കുകയായിരുന്നു.

'മദ്യപാനവും പുകവലിയും ആരോഗ്യത്തിന് ഹാനികരം...'

'സത്യം പറഞ്ഞാല്‍ ചാനല്‍ ലോഞ്ച് ചെയ്തശേഷം മനസ്സമാധാനത്തോടെ ഒരു പെഗ് അകത്തു ചെന്നിട്ടില്ല... ടെന്‍ഷനാടോ ടെന്‍ഷന്‍... ഇപ്പോഴാ ഓര്‍ക്കണേ ഏതേലും ചാനലിലൊക്കെ അവതാരകനായിട്ട് കോപ്രായം കാട്ടി നടന്നാല്‍ മതിയാരുന്നു എന്ന്... '

'ആര്‍ജെ ബോദേഡാവാതെ... ഇതൊക്കെ അതിന്റെ ഭാഗമല്ലേ... പറ എന്താണ് എന്നെ കാണണം എന്ന് പറഞ്ഞത്...'

💬 Comments

View all comments