0%

Chapter Title : അമ്മ നടി 4 [Pamman Junor]

Author : Pamman Junior Read All Parts 236

നടി പറഞ്ഞു.

'ആഷേ... നിനക്കറിയാമോ... എനിക്ക് നിന്നോട് തോന്നിയത് വെറും ഭ്രമം മാത്രമല്ലായിരുന്നു.... അതിനും അപ്പുറം എന്നെ അടിമയാക്കുവാനുള്ള എന്തോ ഒരു മാന്ത്രികത നിന്റെ സാമീപ്യത്തില്‍ ഉണ്ടായിരുന്നു...'

'അതെന്താ ആ മാന്ത്രികത...' കൈതുകമുള്ള ഒരു കൊച്ചുകുട്ടിയെ പോലെ അവള്‍ എന്റെ കണ്ണിലേക്ക് നോക്കി ചോദിച്ചു.

അവളുടെ വിടര്‍ന്ന കണ്ണുകള്‍ രണ്ടും എനിക്ക് അക്ഷരങ്ങളിലൂടെ വിവരിക്കാനാവാത്ത അനുഭൂതിയായിരുന്നു. എന്റെ ഹൃദയത്തെ കൊത്തിവലിക്കുവാന്‍ ആ നയനങ്ങളാകുന്ന ചൂണ്ടയ്ക്ക് കഴിഞ്ഞിരുന്നു.

'ഇവിടെയുണ്ടായിരുന്ന എല്ലാ പൂച്ചകള്‍ക്കും കലമുടയ്ക്കാന്‍ അറിയാമെന്ന് കാലം തെളിയിച്ച സ്ഥിതിക്ക് നിങ്ങളെ വിഷമിപ്പിച്ചിട്ട് ഞാന്‍ ഒന്നും നേടിയില്ലെന്ന സത്യം തിരിച്ചറിഞ്ഞ നിമിഷം ഞാന്‍ എംഡിയെ വിളിച്ച് നിങ്ങളെ വീണ്ടും റക്കമന്‍ഡ് ചെയ്യുകയായിരുന്നു...'
അത് പറയുമ്പോള്‍ അവള്‍ക്ക് ഭയങ്കര സ്‌നേഹത്തിന്റെ തള്ളിച്ചയുള്ളതായി എനിക്ക് ബോധ്യമായി.

'എന്ത് പെട്ടെന്നാണ് ആഷേ എല്ലാം നടന്നത്... നീ കണ്ടില്ലല്ലോ അന്ന് ഞാനിവിടെ നിന്നും കണ്ണീരോടെ പോയത്.... ഒരു ദിവസം ഞാന്‍ ബൈക്കില്‍ വരുമ്പോള്‍ കണ്ടതാ സെറ്റിലേക്ക് ഫുഡ് എത്തിച്ചു തന്നിരുന്ന മഞ്ജു അമ്മാമ്മയെ ആ കിട്ടുവരും പരമവും കൂടി എന്റെ കാറിലിട്ട് കളിക്കുന്നത്...'

'ങേ....'

'അതേ ആഷേ... അന്ന് ഞാനത് ആരോടും പറഞ്ഞിരുന്നില്ല. പക്ഷേ എന്നെ ഈ സെറ്റില്‍ നിന്നും പുറത്ത് ചാടിക്കാന്‍ മുന്നില്‍ നിന്നത് അവന്മാര്‍ രണ്ടുപേരുമായിരുന്നു...'

'ഉവ്വോ... അത് പറ ഇവന്മാര്‍ ആണ് എന്നെ വിളിച്ചിട്ട് വേറെ ചാനലുകള്‍ക്കൊക്കെ ലൈവ് കൊടുക്കണം എന്ന് എന്നോട് പറഞ്ഞത്. ഈ വിഷയം ഇത്രയും കത്തിച്ചത് അപ്പോള്‍ അവന്മാര്‍ രണ്ട് പേരുമായിരുന്നു അല്ലേ...'

'ആഷേ... അതിന് പിന്നില്‍ അവന്മാരുടെ ചേതോവികാരം എന്ത് തന്നെയായാലും എനിക്ക് അതില്‍ ഒന്നുമില്ല...

💬 Comments

View all comments