0%

Chapter Title : അമ്മ: പ്രണയകാല സഖി 1 [Farzin]

Author : Farzin Read All Parts 22.4K

എന്റെ പേര് അർജുൻ. വയസ്സ് 24. വയനാട്ടിലെ ഒരു ചെറിയ ഗ്രാമത്തിലാണ് വീട്. ഇപ്പോൾ പി.ജി പഠിക്കുന്നു. പഠനത്തോടൊപ്പം വൈകുന്നേരങ്ങളിൽ ഒരു കഫേയിൽ പാർട്ട് ടൈം ജോലിയും ചെയ്യുന്നുണ്ട്.

ഞങ്ങളുടെ വീട്ടിൽ മൂന്ന് പേരാണുള്ളത്. അച്ഛൻ, അമ്മ, പിന്നെ ഞാൻ.

പക്ഷേ ഞങ്ങൾ മൂന്നുപേരും ഒരുമിച്ചിരിക്കുന്ന നിമിഷങ്ങൾ വളരെ വിരളമാണ്.

അച്ഛൻ ദേവരാജൻ. വയസ്സ് 47. ഒമാനിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്നു. വർഷത്തിൽ ഒന്നോ രണ്ടോ തവണയാണ് നാട്ടിൽ വരുന്നത്.

അച്ഛനുമായി എനിക്ക് വലിയ അടുപ്പമൊന്നുമില്ല. ആവശ്യങ്ങൾക്കുള്ള ഫോൺവിളികൾ, പണത്തിന്റെ കാര്യങ്ങൾ, പഠനത്തെക്കുറിച്ചുള്ള പതിവ് ചോദ്യങ്ങൾ. അതിനപ്പുറം ഞങ്ങൾക്കിടയിൽ സംസാരിക്കാൻ അധികമൊന്നുമില്ല.

അമ്മ രജനി. 43 വയസ്സ്. ഫെബ്രുവരി 14-നാണ് അമ്മയുടെ ജന്മദിനം. അച്ഛൻ മറന്നുപോയേക്കാവുന്ന ഒരു ദിവസം.

അമ്മയെക്കുറിച്ച് പറയുമ്പോൾ എനിക്ക് ആദ്യം ഓർമ വരുന്നത് ആ ചിരിയാണ്. എത്ര വിഷമമുണ്ടെങ്കിലും എന്നെ കാണുമ്പോൾ അമ്മ ചിരിക്കാറുണ്ട്.

നാട്ടിൻപുറത്തെ ഒരു സാധാരണ വീട്ടമ്മ. വീട്ടുജോലികളും തയ്യലുമൊക്കെയായി ദിവസങ്ങൾ തള്ളിനീക്കുന്നു. സാരിയോടാണ് കൂടുതൽ ഇഷ്ടം. വീട്ടിലാണെങ്കിൽ നൈറ്റി. അധികം പുറത്തുപോകാറില്ല. കൂട്ടുകാരികളുമായി സംസാരിക്കുന്നതും വളരെ കുറവാണ്.

അച്ഛനും അമ്മയും തമ്മിലുള്ള ബന്ധം വർഷങ്ങളായി അത്ര നല്ലതല്ല.

അച്ഛൻ വിളിക്കുമ്പോൾ ആദ്യം കുറച്ചുനേരം വിശേഷങ്ങൾ ചോദിക്കും. പിന്നെ പതിവുപോലെ പഴയ പരാതികൾ. ഒടുവിൽ ഫോൺ കട്ടാകും.

അച്ഛന് ഒമാനിൽ മറ്റൊരു ബന്ധമുണ്ടെന്ന് അമ്മയ്ക്ക് അറിയാം. അതിനെക്കുറിച്ച് അമ്മ എന്നോട് നേരിട്ട് അധികമൊന്നും സംസാരിച്ചിട്ടില്ല. പക്ഷേ ചില രാത്രികളിൽ അമ്മയുടെ മുറിയിൽനിന്ന് അടക്കിപ്പിടിച്ച കരച്ചിൽ കേട്ടിട്ടുണ്ട്.

അച്ഛൻ നാട്ടിൽ വന്നാലും കാര്യങ്ങൾ മാറാറില്ല. ഒരേ വീട്ടിൽ

💬 Comments

View all comments