Chapter Title : അമ്മ പുതപ്പ് 6 [Bijo john]
മൂളൽ ഹാളിലെ നിശബ്ദതയിൽ അലിഞ്ഞുപോയി. അച്ഛൻ ഒന്നും കൂടുതൽ സംസാരിക്കാതെ, ഗൗരവം നിറഞ്ഞ മുഖത്തോടെ മുറിയിലേക്ക് നടന്നു. മേശപ്പുറത്ത് കിടന്ന ടവലുമെടുത്ത് ബാത്ത്‌റൂമിലേക്ക് കയറി വാതിലടച്ചു.
വാതിൽ അടയുന്ന ശബ്ദം കേട്ടതും അമ്മയുടെ കണ്ണുകളിൽ നിന്ന് തടഞ്ഞുനിർത്തിയ കണ്ണീർ തുള്ളികൾ കവിളിലൂടെ ഒലിച്ചിറങ്ങി. എത്രയോ നാളുകളായി ആഗ്രഹിച്ച ഒരു യാത്രയായിരുന്നു അത്. കടലും മണൽത്തീരവും സ്വപ്നം കണ്ട്, മനസ്സിൽ ഒത്തിരി പ്രതീക്ഷകളോടെ വസ്ത്രങ്ങളും സാധനങ്ങളുമെല്ലാം അമ്മ എടുത്തു വെച്ചിരുന്നത് എന്റെ മനസ്സിലേക്ക് ഓടിയെത്തി.
ഞാൻ മെല്ലെ അമ്മയുടെ അടുത്തേക്ക് ചെന്നു. അമ്മ വാതിലിലേക്ക് പേടിയോടെ ഒന്നു നോക്കി, ശേഷം ഇടറിയ സ്വരത്തിൽ എന്നോട് പറഞ്ഞു:
ബിജോ... എന്നെ വിടില്ലെന്ന് ഉറപ്പിച്ചാ ആ നിൽപ്പ്. സാരമില്ല നീ പോയിട്ട് വാ..
ഞാൻ അമ്മയുടെ തോളിൽ കൈവെച്ചു: "അമ്മ വിഷമിക്കണ്ട... അച്ഛനോട് ഞാൻ നാളെ ഒന്നുകൂടി സംസാരിച്ചു നോക്കാം. എന്തായാലും കാര്യങ്ങൾ ഇവിടെവരെ എത്തിയില്ലേ."
അമ്മ (തീർത്തും നിരാശയോടെയും ഭയത്തോടെയും തലയാട്ടി): "വേണ്ട ബിജോ... ഇനി ഒന്നും ചോദിക്കാൻ പോകണ്ട. എനിക്ക് പുറം ലോകം വിധിച്ചിട്ടില്ല..എന്റെ വിധി... അത്രയേ ഉള്ളൂ.
ഇത് പറഞ്ഞു 'അമ്മ അടുക്കളയിലേക്ക് നടന്നു.
രാത്രി വൈകി. പതിവുപോലെ അച്ഛൻ അത്താഴവും കഴിഞ്ഞ് കിടപ്പുമുറിയിലേക്ക് പോയി, അധികം വൈകാതെ തന്നെ ഉറക്കവുമായി.
പക്ഷേ, എന്റെ മുറിയിൽ കാര്യങ്ങൾ അങ്ങനെയായിരുന്നില്ല. നടന്ന കാര്യങ്ങളെല്ലാം ഞാൻ ഫോണിലൂടെ അൽപേഷിനോടും ജിഗ്നേഷിനോടും പറഞ്ഞു. കേട്ടപ്പോൾ മുതൽ രണ്ടുപേർക്കും വലിയ വിഷമമായി. ഞങ്ങളുടെ ദിവസങ്ങളായുള്ള പ്ലാനിംഗും അമ്മയുടെ സന്തോഷവുമെല്ലാം ഒറ്റ നിമിഷം കൊണ്ട് ഇല്ലാതായതിന്റെ നിരാശയിലായിരുന്നു എല്ലാവരും.
അൽപേഷ് (ദീർഘനിശ്വാസത്തോടെ): "എന്തൊക്കെ ബഹളമായിരുന്നുടാ!
💬 Comments
View all comments