0%

Chapter Title : അമ്മക്കൊതിയൻ [പോക്കർ ഹാജി] [Onam Special]

അവൻ വർഷങ്ങൾക്കു മുമ്പുള്ള ഹരിക്കുട്ടനായി മാറുകയായിരുന്നു .പെട്ടന്ന് തന്നെ ബാഗിൽ നിന്നും തോർത്തും ബ്രഷും പേസ്റ്റുമെടുത്ത് കുളിമുറിയിലേക്ക് പോയി .

കുളി കഴിഞ്ഞ് തല ചീകിക്കൊണ്ടു മുറിയിലെ ജനലിലൂടെ പുറത്തേക്കു നോക്കിക്കൊണ്ടു നിന്ന് .ഇവിടെ നിന്ന് നോക്കിയാൽ ദൂരെ അമ്പലവും വഴികളുമൊക്കെ കാണാം .നോക്കെത്താ ദൂരത്തോളം പച്ചപ്പട്ടണിഞ്ഞു കിടന്ന നെൽവയലുകൾ കൊയ്ത്തു കഴിഞ്ഞ് ഉണങ്ങി വരണ്ടു കിടക്കുന്നതും അതിനരികിലായി നിരനിരയായി നിൽക്കുന്ന കവുങ്ങിൻ തോട്ടവും അതിനുമപ്പുറത്ത് നിന്നും മലയുടെ പിന്നിൽ നിന്നും കുങ്കുമവർണമണിഞ്ഞ് കൊണ്ട് ഉയർന്നു വരുന്ന പ്രഭാതസൂര്യന്റെ വെയിലിനു തന്നെ നല്ല ചൂടുണ്ട് .വയലിന്റെ കരയിൽ കൂടി മൺപാത നീണ്ടു കിടക്കുന്നു .പണ്ടത്തെ നടവഴിയായിരുന്നു .ഇപ്പൊ അത് അമ്പലത്തിന്റെ മുന്നിലൂടെയുള്ള വഴിയിലേക്ക് ചേർത്തിരിക്കുന്നു .അതിലൂടെ ഒരാൾ സൈക്കിളും ചവുട്ടിക്കൊണ്ടു പോകുന്നത് കണ്ടു .താൻ പോകുന്നതിനു മുമ്പ് ഇവിടെ നിന്നാൽ കണ്ണ് കൊണ്ട് കാണാൻ പറ്റുന്ന ഭാഗം മുഴുവൻ മാങ്ങാട്ടെ വസ്തുക്കൾ ആയിരുന്നു .അച്ഛന്റെ ചികിത്സയ്ക്ക് ഇപ്പൊ എല്ലാം വിറ്റു കാണും .ദൂരെ നിന്നും ‘അമ്മ നടന്നു വരുന്നത് കണ്ടു അമ്പലത്തിൽ നിന്നുള്ള സംഗീതം അവ്യക്തമായി കേൾക്കാം .ഇളം കാറ്റ് പോലെ ഒഴുകി വരുന്ന അമ്മയെ കണ്ടവൻ ഇമ വെട്ടാതെ നോക്കി നിന്നു .ഇപ്പോഴും എന്തൊരു ഐശ്വര്യമാണ് അമ്മയെ കാണാൻ .’അമ്മ വീട്ടു മുറ്റത്തേക്ക് കേറി കണ്ണിൽ നിന്ന് മറയുന്നതു വരെ നോക്കി അവൻ നിന്നു .ഏതു നിമിഷവും തന്റെ പുറകിൽ നിന്നും 'അമ്മയുടെ കുട്ടാ ന്നുള്ള വിളി പ്രതീക്ഷിച്ചവൻ ദൂരേക്ക് നോക്കിക്കൊണ്ടു തന്നെ നിന്നു.

.ആഹാ കുളിച്ച് നല്ല സുന്ദര കുട്ടപ്പൻ ആയല്ലോടാ കുട്ടാ .അപ്പൊ

💬 Comments

View all comments