0%

Chapter Title : അമ്മക്കൊതിയൻ [പോക്കർ ഹാജി] [Onam Special]

ഒരു പട്ടിണിക്കോലം പോലെ ആയിരുന്നു .

ഒന്നും കഴിക്കില്ലായിരുന്നു നമുക്കൊക്കെ പറയാനല്ലെ പറ്റൂ സുഭദ്രാമ്മയുടെ മനസ്സിലെ വിഷമം എത്രത്തോളമുണ്ടെന്ന് നമുക്കൂഹിക്കാൻ പോലും പറ്റാത്ത അത്രയും ഉണ്ട് .പക്ഷെ മൂന്നാലു മാസം മുമ്പ് കുഞ്ഞേ നിന്നെ മുംബയിൽ വെച്ച് മാതു ഒരു മിന്നായം പോലെ കണ്ടെന്നു പറഞ്ഞപ്പോൾ സുഭദ്രാമ്മയുടെ സന്തോഷവും ആവേശവും ഒന്ന് കാണണമായിരുന്നു .

പാവം അത് കേട്ടത് മുതൽ എന്നും നോക്കിയിരിക്കുവാ ..ഹരിക്കുട്ടൻ ജീവനോടെ ഉണ്ടെന്നറിഞ്ഞപ്പോഴാ സുഭദ്രാമ്മയ്ക്കൊരു ജീവൻ വെച്ചത് തന്നെ .ഒരു മിന്നായം പോലെയേ കണ്ടുള്ളു എന്നും അത് ഹരിക്കുട്ടൻ ആണോന്നറിയത്തില്ലെന്നു എത്ര പറഞ്ഞിട്ടും കേൾക്കാതെ അത് ഹരിക്കുട്ടൻ തന്നെയാണെന്ന് അന്നേ സുഭദ്രാമ്മ ഉറപ്പിച്ചു .

സത്യം പറഞ്ഞാൽ അവരുടെ പ്രാർത്ഥനയുടെ ഫലമാ കുഞ്ഞേ മാതു നിന്നെ വീണ്ടും കണ്ടു മുട്ടിയത് .എന്തായാലും ആളിപ്പോ പഴയ ഓജസ്സും തേജസ്സുമൊക്കെ ആയിട്ടുണ്ട് .. നിന്നെ കണ്ടെത്തി എന്നറിഞ്ഞതിന്റെ സന്തോഷത്തിന്റെയാ ..മോനെ ഇനി നീ കൂടെയുണ്ടെങ്കിൽ 'അമ്മയുടെ എല്ലാ ഐശ്വര്യവും വീണ്ടെടുക്കാം ..

മാഷിന്റെ സംസാരം കേട്ട് പതിയെ നടന്നു തുടങ്ങിയപ്പോൾ ഓട്ടോ എതിരെ വരുന്നത് കണ്ടു .അടുത്ത് വന്നു നിറുത്തിയ ഓട്ടോക്കാരൻ തല വെളിയിലേക്കിട്ടു പറഞ്ഞു.

…സാധനങ്ങളൊക്കെ ഉമ്മറത്തേക്ക് കേറ്റി വെച്ചിട്ടുണ്ട് കേട്ടോ ..പിന്നെ നിങ്ങളെ കാണുവാണെങ്കി പെട്ടന്ന് ചെല്ലാൻ ‘അമ്മ പറഞ്ഞു വിട്ടിട്ടുണ്ട്… ..

…ആ ശരി ചേട്ടാ ഞങ്ങള് അങ്ങോട്ടു പോകുവാ …

ഓട്ടോക്കാരൻ പോകുന്നത് തിരിഞ്ഞു നോക്കിക്കൊണ്ടു മാഷ് പറഞ്ഞു

…വാ ഹരിക്കുട്ടാ …ഇനിയും ഇങ്ങനെ നിന്ന് സമയം കളയാതെ .അവിടെ സുഭദ്രാമ്മ നിന്നെ കാത്ത് കാത്ത് വേര് മുളച്ച് കാണും

💬 Comments

View all comments