0%

Chapter Title : അമ്മക്കൊതിയൻ [പോക്കർ ഹാജി] [Onam Special]

ചായ്ച്ചു കൊണ്ട് ചെയ്തു പോയ എല്ലാ മഹാപരാധങ്ങൾക്കും മനസ്സാ മാപ്പിരന്നു .അപ്പോഴേക്കും സുഭദ്രാമ്മ അവന്റെ മുഖം പിടിച്ച് വെച്ച് ഏങ്ങിയേങ്ങി കരഞ്ഞു കൊണ്ട് ചോദിച്ചു ..

…എവിടാരുന്നെടാ നീയിത്രേം കാലം എങ്ങനെ തോന്നിയെടാ ഈ അമ്മയെ വിട്ടു പോകാൻ..

ഒരമ്മയുടെ പരിഭവങ്ങളും അതിന്റെ ദേഷ്യവും വിഷമവും കൊണ്ടുള്ള ചെറിയ ചെറിയ അടികളും ഒക്കെക്കൂടി ഒരു നിമിഷം കൊണ്ട് പെരുമഴ പോലെ ഹരിക്കുട്ടന്റെ പുറത്ത് പെയ്തിറങ്ങി . ആ അമ്മയുടെയും മകന്റെയും സന്തോഷവും കെട്ടിപ്പിടുത്തവും കരച്ചിലും കണ്ടു കണ്ണ് നിറഞ്ഞ രാമനാഥൻ മാഷ് അവരെ രണ്ടു പേരെയും അവരുടെ ലോകത്തിലേക്കു വിട്ട് തിണ്ണയിലേക്കിരുന്നു .കുറച്ച് കഴിഞ്ഞ് സുഭദ്രാമ്മ പരിഭവങ്ങളുടെയും വിഷമങ്ങളുടെയും കണക്കുകൾ നിരത്തി തുടങ്ങിയപ്പോൾ രാമനാഥൻ പറഞ്ഞു .

… ആ കഴിഞ്ഞില്ലേ പരിഭവം പറച്ചിലൊക്കെ … ഇനിയുള്ളത് കുറച്ച് കഴിഞ്ഞിട്ടു മതി ..വാ ഹരിക്കുട്ടാ വാര്യരെ കാണണ്ടേ ..

…എന്റെ വിഷമം പറഞ്ഞാ നിങ്ങൾക്കാർക്കും മനസ്സിലാവില്ല ..ഓരോ ഓണം വരുമ്പോഴും എന്റെ മോൻ വരുന്നതും നോക്കി ഞാൻ കാത്തിരുന്നിട്ടുണ്ട് ..

…സുഭദ്രാമ്മേ എല്ലാം നല്ലതിനാണെന്നങ്ങട് കരുതിക്കോളുക ..ഈശ്വരൻ ഒന്നും കാണാതെ ആർക്കും ദുരിതങ്ങള് മാത്രം കൊടുക്കില്ലല്ലോ .ഇനിയുള്ള എല്ലാ ഓണത്തിനും എന്നല്ല എല്ലാ ദിവസവും അവൻ അമ്മയ്ക്ക് കൂട്ടിനായിട്ട് ഇവിടെ ഉണ്ടാവും ..അമ്മയ്ക്കും മോനും വിഷമങ്ങളും പിണക്കങ്ങളും പറഞ്ഞു തീർക്കാൻ ഇനിയങ്ങോട്ട് സമയം കിടക്കുവല്ലേ ..ഹരിക്കുട്ടാ വാ അച്ഛന്റെ അടുത്തേയ്ക്ക് പോകാം … ..

രാമനാഥൻ എഴുന്നേറ്റ് നടുമുറ്റത്തെയ്ക്ക് നടന്നപ്പോൾ പുറകെ ഹരിക്കുട്ടനും സുഭദ്രാമ്മയും ചെന്നു .വടക്കിനി കടന്നു ഇടനാഴിയിലൂടെ അയാൾ ഹരിക്കുട്ടനെ അഞ്ചാംപുരയിലേക്കു നയിച്ചു .ആ

💬 Comments

View all comments