Chapter Title : അമ്മക്കുട്ടി 6 [Zilla]
എന്തൊ അവൻ അടുത്തുള്ളപ്പോൾ വല്ലാത്തൊരു സന്തോഷമാണ് മനസിന്... അവന്റെ കുട്ടിക്കളികളും കൊഞ്ചലുമെല്ലാം അവൾ നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു.ഒറ്റ പ്രാർത്ഥനയെ അവൾക്കുള്ളു മരണം വരെ തന്റെ കണ്ണൻ അവളടൊപ്പം വേണം.....
മിഥുൻ നേരെ പ്രവീണിണിനേം കൂട്ടി ടറഫിലേക്ക് പോയി... ഒരുമണിക്കൂർ കളീം കഴിഞ്ഞ് ബാക്കിയുള്ളവരാട് ബൈ പറഞ് അവനും പ്രവീണും നേരെ ഹോട്ടലിലേക്ക് പോയി. അവർക്ക് സ്ഥിരം കളി കഴിഞ്ഞ് അതൊരു പതിവാണ്...
മിഥുൻ : ഡാ ഇന്ന് ഞാനില്ലാണ്ട് എങ്ങനിണ്ടാർന്ന് കോളേജിൽ..
പ്രവീൺ : നല്ല സമാധാനം ഉണ്ടായിരുന്നു...കുറേ നാൾക് ശേഷം ഇന്ന് ക്ലാസ്സിൽ ശ്രദ്ധിച്ചിരിക്കാൻ പറ്റി.
മിഥുൻ : ആ നീ വരാത്തപ്പോ എനിക്കും അങ്ങനെ തന്നെയാ...
പ്രവീൺ : ഒന്ന് പോടാ പുല്ലേ... പിന്നെ നിന്നെ ഇന്നൊരാൾ അന്വേഷിച്ചു.
മിഥുൻ : ആര്.
മിഥുൻ സംശയത്തോടെ ചോദിച്ചു.
പ്രവീൺ : അവള് തന്നെ... അന്ന.
മിഥുൻ : ഹ്മ്മ്മ് തോന്നി.
അവൻ ഒരു താല്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു.
പ്രവീൺ : ഡാ ഞൊനൊരു കാര്യം ചോദിച്ചോട്ടെ.
മിഥുൻ : അവള്ടെ കാര്യം ആയിരിക്കും.
പ്രവീൺ : ആ അത് തന്നെയാ.
മിഥുൻ മറുപടിയൊന്നും പറഞ്ഞില്ല..ഒന്നും മിണ്ടാതെ ഇരിന്നു കഴിക്കാൻ തുടങ്ങി.
പ്രവീൺ : ഡാ.
മിഥുൻറ് ഭാഗത്തുനിന്ന് പ്രതികരണം ഒന്നും ഇല്ലന്ന് കണ്ടപ്പൊ പ്രവീൺ അവനെ വിളിച്ചു.
മിഥുൻ : മ്മ് പറ.
പ്രവീൺ : എനിക്ക് തോന്നണത് അവൾക് നിന്നോട് സീരിയസ് ആണെന്നാണ്...
മിഥുൻ : ആ എന്നാ പോയി വല്ല ആശുത്രീലും കിടക്കാൻ പറ.
പ്രവീൺ : എടാ എന്താടാ അവൾക്
💬 Comments
View all comments