Chapter Title : അമ്മക്കുട്ടി 6 [Zilla]
എന്താ ചെറിയച്ഛ.
സന്തോഷ് : അമ്മക്ക് ഇനി നീ മാത്രേ ഒള്ളു,, ഒരിക്കലും നീ ഇനി അമ്മേനെ വേഷമിപ്പിക്കരുത്... അമ്മ പറയണ എല്ലാം അനുസരിക്കണം.. അതൊരു പാവം ആട.
സന്തോഷ് അവന്റടുത്ത് ചെന്ന് അവന്റെ കൈയിൽ പിടിച്ചു പറഞ്ഞു.
മിഥുൻ : ശെരി ചെറിയച്ഛ... ഞാൻ നോക്കിക്കൊള്ളാം.
സന്തോഷ് : എനിക്കറിയാം നീ അമ്മേനെ നോക്കിക്കൊള്ളൂന്ന്.. എന്നാലും ഞാൻ ഒന്ന് പറഞ്ഞത.
മിഥുൻ : എന്റെ ചെറിയച്ഛ നിങ്ങടെ ചേച്ചിപെണ്ണിനെ ഞാൻ ഒരു കൊറവും വരുത്തില്ല പോരെ..
സന്തോഷ് : മ്മ് മതി മതി..
സന്തോഷ് അവന്റെ തോളിൽ കൈ വെച്ച് ഒരു പുഞ്ചിരിയോടെ പറഞ്ഞു. എന്നിട്ട് ചെന്ന് വണ്ടിയിൽ കേറി വണ്ടി സ്റ്റാർട്ട് ചെയ്ത് അവനെ ഒന്ന് നോക്കി..മിഥുൻ എന്താ എന്ന ഭാവത്തിൽ ചെറിയച്ഛനെ നോക്കി.
സന്തോഷ് : നിന്റെ അനുകുട്ടി നിന്നെ അന്വേഷിച്ചെന്ന് പറയാൻ പറഞ്ഞു.എടക് അവളെ ഒന്ന് വിളിക്കട നീ എന്ന് പറഞ്ഞ ചാകും അവള്.
അനുകുട്ടി ആ പേര് കേട്ടപ്പോഴേ അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.
മിഥുൻ : ഞാൻ വിളിച്ചോളാം ചെറിയച്ഛ.
സന്തോഷ് : എന്നാ ശെരിടാ ഞാൻ പോകുവാ.
എന്നിട്ട് ചെറിയച്ഛൻ പോയി... മിഥുൻ തിരിച്ച് വീട്ടിലേക്കു കേറി. അവൻ നോക്കുമ്പോ അമ്മൂസും അമ്മമ്മേം കൂടെ എന്തൊക്കെയോ സംസാരിച്ചിരിക്കുവാണ്. അവനെ അവൾ നോക്കണുപോലും ഇല്ല. "അമ്മേനെ കണ്ടപ്പോ എന്നെ വേണ്ട കള്ളി"മനസിൽ പറഞ്ഞോണ്ട് അവൻ നേരെ റൂമിലോട്ട് ചെന്ന് ബെഡിൽ കെടന്നു.കണ്ണടച്ചപ്പോ ചെറിയമ്മേടെ മുഖമാണ് മനസിലേക്ക് വന്നത്.അന്ന് അവിടന്ന് പൊന്നെ പിന്നെ ഒന്ന് വിളിച് പോലും ഇല്ല...
💬 Comments
View all comments