Chapter Title : അമ്മുമ്മയുടെ സ്വന്തം കിച്ചൂട്ടൻ 4 [ലുട്ടാപ്പി D]
ചോദ്യങ്ങൾ എന്റെ തലയ്ക്കുള്ളിലേക്ക് കയറി..
"ഞങ്ങൾ പോയിട്ട് വരാമേ.." അപ്പൂപ്പന്റെ അലർച്ച.. ഞാൻ റൂമിലെന്ന് പുറത്തിറങ്ങി.. ഹാളിലേക്ക് പോയി.. ഞങ്ങൾ എല്ലാരോടും യാത്രയും പറഞ്ഞിട്ട് അവർ ഓട്ടോയിൽ കയറി.. കയറുന്നിടക്ക് അമ്മു എന്നെ ഒന്ന് നോക്കി.. 'അവധി കിട്ടുമ്പോൾ എന്റെ പൊന്നുമോൻ അങ്ങോട്ടേക്ക് വരണേ..' എന്നായിരിക്കും ആ നോട്ടത്തിന്റെ അർത്ഥം!! ഹാ.. ഊഹങ്ങൾ ആണ്!! അങ്ങനെ ആയാൽ മതിയാരുന്നു..!! അങ്ങനെ അവർ പോയി.. ബാക്കി പിന്നെ അന്ന് ഒന്നും ഇല്ല.. അങ്ങനെ ആ ദിവസം അങ്ങ് പോയി..
തൊട്ട് അടുത്ത ദിവസം.. അഖിലയുടെ കാളിൽ ആണ് ഞാൻ കണ്ണ് തുറക്കുന്നത്..
"ഹെലോ.. പറ മോളെ.." കോട്ടുവായ ഇട്ടുകൊണ്ട് ഞാൻ പറഞ്ഞു..
"ഉഫ്ഫ്.. എഴുന്നേറ്റില്ലേ തെണ്ടി.." അപ്പോളാണ് അതോർത്തത്!!ഇന്ന് നേരത്തെ വരാമെന്ന് പറഞ്ഞിരുന്നു.. ശേ..!! മണിയിപ്പോൾ തന്നെ 8:30!
"സോറി ഡി.. ഉറങ്ങിപ്പോയി.." മിസ്സ് ആയെന്ന് വേണം പറയാൻ!
"ഹാ.. നീ വരത്തെ നന്നായിട്ടാ.. ഞാൻ കോളേജിൽ വന്നപ്പോളാ അറിയണേ.. ഇന്ന് ആനി മിസ്സിന്റെ ടെസ്റ്റ് ഉണ്ട്.. എനിക്ക് വയ്യ എഴുതാനൊന്നും, നമുക്ക് കട്ട് അടിക്കാടാ.." അവൾ പറഞ്ഞു..
"ഓകെ.. റെഡി.. എങ്ങോട്ട് പോവാന്നാ?"
"നമുക്ക് വേളിയിൽ പോകാം.. ഇന്ന് വർക്കിംഗ് ഡേ ആയതുകൊണ്ട് തിരക്കും കുറവായിരിക്ക്കും.." അവൾ നല്ല സന്തോഷത്തോടെ ആണ് അത് പറഞ്ഞത്!
വേളി..! പൊതുവെ അവിടെ കപ്പിൾസിന്റെ ആറാട്ടാണ്! വർക്കിംഗ് ഡേ കൂടെ ആണേൽ പറയെ വേണ്ടാ.. ഹിഹി!
"ഓകെ.. പോകാലോ.. ഞാനിപ്പോ റെഡി ആയി വരാം.. നീ പുറത്തു നിൽക്കെ.." ഞാൻ പറഞ്ഞു..
"ഹാ.. പിന്നെ കിച്ചു.. ഒരു കുട കൂടെ എടുക്കണേ..
💬 Comments
View all comments