Chapter Title : അമ്മിഞ്ഞ കൊതി 3 [Athirakutti]
അതും പറഞ്ഞു ഞാൻ ആ തേങ്ങയും എടുത്തു അവിടെ മൂലയ്ക്കിരുന്ന ചിരവയും എടുത്തു അടുക്കളയ്ക്ക് പുറത്തുള്ള വർക്ക് ഏരിയയിലേക്ക് പോയി. "ഡീ നീ വേഗം വേഷം മാറിയിട്ട് വാ. ഇവനീ തേങ്ങാ ചിരകി കഴിഞ്ഞാൽ അത് ഒന്ന് നല്ലപോലെ വറുക്കണം. പോയേച്ചും വാ." കുഞ്ഞ ആൻസിയെ നോക്കി പറഞ്ഞു. അത് കേട്ട് ആൻസിയും വേഷം മാറാൻ പോയി.
അൽപനേരം കഴിഞ്ഞു തേങ്ങയെല്ലാം ചിരകി ഞാൻ കുഞ്ഞക്ക് കൊടുത്തു. "എടാ ഈ കുഞ്ഞുള്ളിയും കൂടെ ഒന്ന് പൊളിച്ചു താടാ..." കുഞ്ഞ എനിക്ക് വീണ്ടും ജോലി ഏൽപ്പിച്ചു. പക്ഷെ അന്നേരം അതിനൊട്ടും മടി തോന്നിയില്ല. ഇഷ്ടത്തോടെയായിരുന്നു എല്ലാം ചെയ്തത്. "എന്നെ കരയിച്ചേ അടങ്ങു അല്ലെ കുഞ്ഞേ..." എന്നും പറഞ്ഞു അവിടെ സൈഡിൽ നിന്നുകൊണ്ട് ആ ചെറിയുള്ളി എല്ലാം പൊളിക്കാൻ തുടങ്ങി. അപ്പോഴേക്കും ആൻസിയും എത്തിയിരുന്നു. ഒരു ക്രീം കളർ ടീഷർട്ടും മുട്ടുവരെയുള്ള ഒരു കടുംപച്ച നിറമുള്ള പാവാടയുമായിരുന്നു വേഷം. അവൾക്കു വറുക്കാനായി തേങ്ങാ ഒരു വലിയ ഉരുളിയിൽ കുഞ്ഞ ഇട്ടു കൊടുത്തിട്ടു പറഞ്ഞു... "ഇനി മോളിതു ഇളക്കിക്കൊണ്ടിരിക്കണം. കരിയാതെ നോക്കണേ..."
അവർ രണ്ടു പേരുടെയും കൂടെ അടുക്കളയിൽ നിന്ന് ജോലി ചെയ്യാൻ ഒരു രസമുണ്ടായിരുന്നു. അല്പം കഴിഞ്ഞതോടെ എൻ്റെ കണ്ണുകൾ നീറി തുടങ്ങി. എന്നിട്ടും സഹിച്ചു കൊണ്ട് ബാക്കിയുള്ള ഉള്ളിയൊക്കെ പൊളിച്ചു. അപ്പോഴേക്കും അവിടുത്തെ ഹാളിൽ ഇളയ കാന്താരി ഉച്ചത്തിൽ ടീവി വച്ചേക്കുവാ. അതുടെ കേട്ടപ്പോ ദേഷ്യവും വന്നു. ഉള്ളിയൊക്കെ അവിടെ വച്ചിട്ട് മുഖം കഴുകാനായി ബാത്റൂമിലേക്കു ഞാൻ ഓടി. നേരെ ചെന്ന് പൈപ്പ് തുറന്നു ഒരുപാട് വെള്ളം മുഖത്തൊഴിച്ചു.
💬 Comments
View all comments