Chapter Title : അമ്മിഞ്ഞ കൊതി 6 [Athirakutti] [Climax]
ഞങ്ങൾ കൊണ്ട് വന്നില്ലായിരുന്നോ? അവിടുന്ന് പോയി കൊണ്ടരാം..." ആൻസി പറഞ്ഞു. "എടി കൊച്ചെ അത്രേം ദൂരം എങ്ങനെ പോകാനാ നീ. ഒരു കാര്യം ചെയ്യ്... ഇവനേം കൂടി കൊണ്ട് പോ. അവനു സ്ഥലമൊക്കെ കണ്ടിരിക്കേം ചെയ്യലോ. നാളെ എന്തേലും ആവശ്യം വന്നാൽ അവനു ഒറ്റയ്ക്ക് പോകാനും പറ്റും. എന്താ ജോ...?" കുഞ്ഞ എന്നെ നോക്കി ചോദിച്ചു. "പിന്നെന്താ കുഞ്ഞേ.. ഞാൻ എപ്പോഴേ റെഡി." ഞാൻ കഴിച്ചുകൊണ്ട് പറഞ്ഞു. "എപ്പൊഴാടി പോവേണ്ടത്?" ഞാൻ ആൻസിയെ നോക്കി ചോദിച്ചു. "കഴിച്ച ഉടനെ ഇറങ്ങാം. ഇവിടുന്നു ഒരു ആറു കിലോമീറ്റർ ഉണ്ടാവും. സൈക്കിളിൽ പൊയ്ക്കൂടേ?" ആൻസി ചോദിച്ചു.
"ആറു കിലോമീറ്റർ ഒക്കെ സൈക്കിളിൽ പോകാവുന്നതേ ഉള്ളു. ഒരു സഞ്ചിയും അല്പം കയറും കൂടെ എടുത്തോ. ആവശ്യം വരും." ഞാൻ പറഞ്ഞു. കുഞ്ഞ എന്നെ നോക്കി കണ്ണുകാട്ടി ചോദിച്ചു കുഴപ്പമില്ലല്ലോ എന്ന ഭാവത്തിൽ. ഞാൻ ഒരു പ്രശ്നവും ഇല്ല എന്ന മാതിരി കണ്ണ് കാണിച്ചു.
കഴിച്ചു കഴിഞ്ഞു ആൻസി വന്നു. ഫുൾ പാവാടയും, ഷർട്ടും ഒരു തൊപ്പിയും ഒക്കെ വച്ച് കൈയ്യിൽ ഒരു സഞ്ചി മടക്കി കയറു കൊണ്ട് ചുറ്റി കെട്ടി അവളുടെ സൈക്കിളിൻ്റെ മുന്നിലുള്ള ക്യാരിയറിൽ വച്ച്. "പോവാം?" അവൾ എന്നോട് ചോദിച്ചു. ഞാൻ ഒന്നും മടിച്ചില്ല. മുണ്ടു മടക്കി കുത്തി സൈക്കിളിൽ കയറി. "കുഞ്ഞേ ഞങ്ങൾ പോയിട്ട് വരാട്ടോ." അതും പറഞ്ഞു കൊണ്ട് ഞങ്ങൾ ഇറങ്ങി.
ഒരുപാട് മരങ്ങൾ നിറഞ്ഞ വഴി ആയതു കൊണ്ടും രാവിലെ അല്പം നേരത്തെ ആയതു കൊണ്ടും അല്പം തണുപ്പുണ്ടായിരുന്നു. ചെറിയ വഴിയാണേലും ടാറിട്ടതായതിനാൽ ആ
💬 Comments
View all comments