Chapter Title : അമ്മിഞ്ഞ നോവുകള്
ഉരുകിപ്പോയി.
ഞെട്ടലോടെ ഞാനവളുടെ നെഞ്ചിലേക്കു തുറിച്ചു നോക്കി.
നോക്കണ്ട, ഒന്നു വെറും തുണിയാ….. അവള് കരഞ്ഞു, ചിരിച്ചു.
ആ വലിയ കണ്ണുകളില് നനവ്…
എന്റെ തൊണ്ടയിലൊരു കരച്ചില് കുടുങ്ങിക്കിടന്നു.
ദൈവമേ… ശ്വാസം മുട്ടുന്നു…..
ദൂരെ എവിടെയോ, ഏതോ അര്ബുദാശുപത്രിയുടെ ചവറ്റുകുട്ടിയില് രക്തത്തില് ചുവന്ന ഒരു തുണ്ട് കറുത്ത മാംസം. അറുത്തു മാറ്റപ്പെട്ട ചോരയോട്ടങ്ങള്. ഛേദിക്കപ്പെട്ടൊരു അവയവം. സൂക്ഷ്മകോശങ്ങളുടെ ഗൂഢ വികൃതിയില് വേദനിക്കുന്ന വ്രണപ്പെട്ട ഗ്രന്ഥിയെ കത്രികമൂര്ച്ചയില് അറുത്തെടുത്ത ഡോക്ടര്. ആ സര്ജന് ഓര്ത്തിട്ടുണ്ടാവുമോ താന് നിര്വികാരതയോടെ ഛേദിക്കുന്ന ശരീരത്തുണ്ടിന്റെ ഭൂതകാലം. ആ പെണ്മാംസമറിഞ്ഞ അനുഭൂതികള്, അതില്നിന്നുറഞ്ഞ വാല്സല്യങ്ങള്, അതില് പൊടിഞ്ഞ പ്രണയങ്ങള്, അതിലോടിയ കുസൃതികള്, അതിനുള്ളില് മറഞ്ഞ സ്വകാര്യതകള
💬 Comments
View all comments