Chapter Title : അമ്മത്തണലിൽ ഞങ്ങളുടെ പ്രണയസഞ്ചാരം [ഷാർപ്സിയർ]
ഒരു ശരിയില്ലായ്മ feel ചെയ്തു.
അതുകൊണ്ടു നേരെ വീട്ടിലേക്ക് മടങ്ങി ഒന്ന് രണ്ടു മണിക്കൂർ പഠനകാര്യങ്ങൾക്കായി വിനിയോഗിച്ചു. മഴ കാരണം അവധി പ്രഘ്യാപിച്ചതു ജില്ലാ കളക്ടർ ആയതിനാൽ അച്ഛനും അമ്മയും വൈകീട്ട് മാത്രമേ മടങ്ങി വരികയുള്ളു. അവർ വീട്ടിലുണ്ടെങ്കിൽത്തന്നെയും പകൽ സമയങ്ങളിൽ പുറത്തു പോകുന്നതിനു അങ്ങനെ നിയന്ത്രണങ്ങൾ ഒന്നുമുണ്ടായിരുന്നില്ല.
എങ്കിലും വൈകീട്ട് ഒരു 7 മണിക്ക് മുന്നേ വീട് പിടിച്ചില്ലെങ്കിൽ തക്കതായ വിശദീകരണം നൽകിയിരിക്കണം. എന്തായാലും ഒരു 11 മണിയാകുമ്പോളേക്കും ഞാൻ നേരെ അവളുടെ അവളുടെ വീട്ടിലേക്കു വച്ച് പിടിച്ചു. അവിടെയെത്തുമ്പോഴേക്കും അവൾ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. നല്ല മഴ ആയതുകാരണം അവധി പ്രഖ്യപിച്ച വാർത്ത അറിഞ്ഞിരുന്നില്ലെങ്കിൽത്തന്നെ കക്ഷി ലീവ് എടുത്തു വീട്ടിലിരുന്നു മഴ ആസ്വദിക്കുകയായിരുന്നു.
എന്നെ കണ്ടപാടെ അമ്മയ്ക്കും മോൾക്കും നല്ല സന്തോഷമായി. ഈ കാറും കോളും കൊണ്ട് ഇരുട്ട് പിടിച്ച അന്തരീക്ഷത്തിൽ ഒറ്റയ്ക്ക് നില്ക്കാൻ തന്നെ പേടിയാവുന്നു. എന്തായാലും നീ വന്നത് വളരെ നന്നായി എന്ന അമ്മയുടെ സ്വാഗത പ്രസംഗത്തിന് "അതന്നെ" എന്ന ഒറ്റവാക്കിൽ പിന്താങ്ങിക്കൊണ്ട് മകളും മുന്നോട്ട് വന്നു. അതുകൊണ്ടല്ലേ ലീവാണെന്നറിഞ്ഞ ഉടനെ ഞാൻ ഇങ്ങോട്ടു ഓടി പോന്നത്... മറുപടി പ്രസംഗത്തിൽ അവരോടുള്ള എന്റെ "കരുതൽ" ഞാൻ ഊന്നി പറഞ്ഞു.
എന്നാൽപ്പിന്നെ ഇന്നത്തെ അവധി നമുക്ക് അടിച്ചു പൊളിക്കാം. റീന നയം വ്യെക്തമാക്കി. എന്നാ ഏണിയും പാമ്പും എടുക്കട്ടേ എന്ന റീനയുടെ ചോദ്യത്തെ അയ്യോ എന്റെ ചോറും കറിയുമോന്നുമായില്ല എന്ന നിരാശപൂർവമായ മറുപടിയുമായി 'അമ്മ എതിർപ്പ് പ്രകടിപ്പിച്ചു.
എന്നാൽ ചോറും കറിയുമുണ്ടാക്കാൻ അമ്മയെ ഞങ്ങൾ സഹായിക്കാമെന്ന് ഭക്ഷണം കഴിച്ചു കഴിഞ്ഞിട്ട് കളി തുടങ്ങാമെന്നുമുള്ള
💬 Comments
View all comments