Chapter Title : അമ്മവീട് ഭാഗം 1 [മാധവി]
മുടിയിൽ തലോടി..
"മോൾക് ഇപ്പോഴും അമ്മയോട് ദേഷ്യമാണോ..?? "
"എനിക്ക് അവരോട് സ്നേഹവുമില്ല ദേഷ്യവുമില്ല.. അമ്മായി ഇനി അവരെ പറ്റി എന്തേലും പറഞ്ഞാൽ ഞാൻ അപ്പോ തന്നെ തിരികെ പോകും.. ബാംഗ്ലൂർക്ക്.. " അവൾ പരിഭവം നടിച്ചുകൊണ്ട് പറഞ്ഞു..
സുഭദ്ര ചിരിച്ചു...
"ശരി.. ഞാൻ ഇനി ഒന്നും പറയുന്നില്ല... ഇവിടെ മോൾ എത്ര കാലം വേണേലും നിന്നോളൂ.. "
"എന്റെ ചക്കര അമ്മായി... "
അവൾ സുഭദ്രയെ ഇറുകെ പുണർന്നു...
"യാത്ര കഴിഞ്ഞു വന്നതല്ലേ... മോൾ കുളിച്ചു വരൂ.. ഞാൻ ഭക്ഷണം എടുത്ത് വെക്കാം... മോളുടെ ബാഗ് ഒക്കെ അമ്മുവിന്റെ റൂമിൽ വെക്കാം. "
"വേണ്ട അമ്മായി.. എനിക്ക് മുകളിലെ മുറി മതി.. ദാസൻ മാമന്റെ മുറി.. "
"ശരി.. അവിടമൊക്കെ അടിച്ചുവാരാൻ ആളെ ഏർപ്പാട് ചെയ്യാം... "
ബാഗ് എടുക്കാൻ തുനിഞ്ഞ സുഭദ്രയെ ഗായത്രി സ്നേഹത്തോടെ തടഞ്ഞു...
"ഞാൻ എടുത്തോളാം അമ്മായി.. "
അവൾ ബാഗും എടുത്ത് വരാന്തയിലേക്ക് ഇറങ്ങി... വരാന്തയിൽ കൂടി ആണ് മുകളിലേക്ക് പോകാനുള്ള പടികൾ... മുകൾ നിലയിൽ നീളത്തിൽ വരാന്തയും അതിന്റെ വശങ്ങളിൽ കിടപ്പു മുറികളും ആണ് ഉള്ളത്... വലിയ കുടുംബത്തിലെ എല്ലാവരും ഒത്തു ചേർന്നാലും താമസിക്കാൻ ഉള്ള സൗകര്യം ഉള്ള വലിയ വീട് ആണ് അത്..
അവൾ ഒരു റൂമിന്റെ ഡോർ തുറന്ന് അകത്തു കയറി.. ബാഗ് ഒക്കെ കട്ടിലിൽ വെച്ചു.. ജനാല തുറന്നു... അവിടെ നിന്ന് നോക്കിയാൽ പറമ്പിനെ ചുറ്റി ഒഴുകുന്ന തോട് കാണാം... വലിയ തോട് ആണ്.. കുളിക്കാനായി ഒരു കടവ് ഉണ്ട്... ആ കടവ് തറവാട്ടിൽ ഉള്ളവർ മാത്രമേ ഉപയോഗിക്കൂ.. തോട് വീണ്ടും ഒഴുകി ചെല്ലുന്ന വഴിയിൽ മറ്റൊരു കടവ് ഉണ്ട്... ആ കടവ് അവിടുത്തെ നാട്ടുകാർ ഉപയോഗിക്കുന്നതാണ്..
ഗായത്രി തന്റെ സാധനങ്ങൾ ഒകെ വെക്കാൻ ഒരു സ്ഥലം തിരഞ്ഞു.. ദാസന്റെ അലമാര ഉണ്ട്.. അവൾ അത് തുറന്നു നോക്കി.. വളരെ കുറച്ച് സാധനങ്ങളെ അതിൽ ഉണ്ടായിരുന്നുള്ളു.. സുഭദ്രയുടെ ഇളയ സഹോദരൻ ആണ് ദാസൻ.. സുഭദ്രയുടെ അച്ഛനും അമ്മയും മരിച്ചപ്പോൾ ആ വീട്ടിൽ ഒറ്റക്ക് ആകേണ്ട എന്ന്
💬 Comments
View all comments