Chapter Title : അമ്മവീട് ഭാഗം 1 [മാധവി]
എത്തിയ വിവരം സുഭദ്ര പറഞ്ഞു.. അറിയിച്ചിരുന്നു എങ്കിൽ ഞാൻ സ്റ്റേഷനിൽ കാത്തു നിന്നേനെ.. പരീക്ഷ ഒക്കെ കഴിഞ്ഞോ?? "
"ഉവ്വ്.. ഇനി അടുത്ത കോഴ്സ് തുടങ്ങാൻ അഞ്ചു മാസം കൂടി ഉണ്ട്.. "
"അത് നന്നായി.. എല്ലാർക്കും ഇവിടെ ഒരുമിച്ച് അങ്ങ് കൂടാം.. അമ്മു വരാൻ ഇനിയും രണ്ടാഴ്ച കഴിയും.. അത് വരെ അമ്മായി മാത്രമേ കൂട്ടിനു കാണൂ.. "
"മതിയല്ലോ... ഒരുപാട് നാളത്തെ വിശേഷങ്ങൾ പറയാൻ ഉണ്ടല്ലോ.. ഞങ്ങൾ അതൊക്കെ പറഞ്ഞു സമയം കൊല്ലാം.. "
ഗായത്രി ചിരിച്ചുകൊണ്ട് അടുക്കളയിലെക്ക് ചെന്നു.. അവിടെ സുഭദ്രയും മുറി അടിച്ചു വാരാൻ വന്ന സ്ത്രീയും എന്തോ സംസാരിക്കുന്നത് കണ്ട് അവൾ അവിടെ തന്നെ നിന്നു കാതോർത്തു...
"ആരാ കുഞ്ഞേ മുകളിലെ മുറിയിൽ വന്നത്?? "
"ശാരദമ്മക്ക് മനസിലായില്ലേ.. അത് മാധവേട്ടന്റെ ചേച്ചിയുടെ മകൾ ആണ്.. ഞാൻ പറഞ്ഞിട്ടില്ലേ ബാംഗ്ലൂർ താമസം ആക്കിയ.. "
"ങാ... ഇപ്പോ മനസിലായി.. മുകളിൽ ആള് വന്നു എന്ന് പറഞ്ഞപ്പോ ഞാൻ കരുതി ദാസൻ കുഞ്ഞാണെന്ന്.. "
'ഓ അപ്പോ അതാണ് കാര്യം.. ദാസൻ മാമൻ വന്നു എന്ന് കരുതി ആണ് ഇവർ മുറിയിൽ കയറിയപ്പോൾ ബ്ലൗസ് ഊരി മാറ്റിയത്... ഈ മാമൻ ആള് കൊള്ളാമല്ലോ.. ' ഗായത്രി മനസ്സിൽ ഓർത്തു..
അവൾ സുഭദ്രയുടെ അടുത്തേക് ചെന്നു..
"ആഹാ മോൾ വന്നോ.. ഞങ്ങൾ പറഞ്ഞോണ്ടിരിക്കുവായിരുന്നു.. " ഗായത്രി ശാരദാമ്മയെ നോക്കി ഇരുത്തി ചിരിച്ചു.. അവർ വിളറി പോയി..
"ദാ മോൾക്ക് ഭക്ഷണം.. "
സുഭദ്ര ഒരു പാത്രത്തിൽ ദോശയും ചമ്മന്തി കറിയും എടുത്ത് ഗായത്രിക്ക്
💬 Comments
View all comments