Chapter Title : അമ്മുവിന്റെ അപ്പൂസ് [ബാർബേറിയൻ]
നിന്നു തിരിയാൻ പറ്റാത്ത തിരക്കാണെന്നും വിനുവിന് ഓൺലൈൻ ക്ലാസ്സ് ആണെന്നുമൊക്കെ...' രജിത് അവളെ ഓർമ്മിപ്പിച്ചു.
രജിത്തിന്റെ അച്ഛൻ അനന്തപത്മനാഭന്റെ അടുത്തേയ്ക്ക് കോളേജ് തുറക്കുന്നത് വരെയുള്ള ഒഴിവിൽ താമസിക്കാൻ പോവുകയാണ് അമൃത. പ്ലസ് ടു കഴിഞ്ഞു പുതിയ കോളേജിൽ ജോയിൻ ചെയ്തേ ഉള്ളൂ. കാമുകൻ നസീമും ഒരേ കോളേജിലാണെന്നതിനാലും കോളേജ് ദൂരെ ആയതിനാൽ ഹോസ്റ്റലിൽ നിന്നു പഠിക്കാമെന്നതിനാലും ആകെ ത്രില്ലിലാണ് അവൾ.
അനന്തപത്മനാഭൻ നാട്ടിൽ കൃഷി ഒക്കെ നോക്കി ഒറ്റയ്ക്കാണ് താമസം. ഭാര്യ മുൻപേ മരിച്ചതിനാൽ കാര്യങ്ങളൊക്കെ ഒറ്റയ്ക്ക് നോക്കുന്നു, അതിന്റെ മുരട് സ്വഭാവവും ഉണ്ട് അതിനാൽ മക്കൾ പോലും ഒപ്പം നിൽക്കില്ല.
അമ്മുവിന് ഇതൊക്കെ അറിയാമെങ്കിലും work from home ഉള്ള പപ്പയുടെയും മമ്മിയുടെയും കണ്ണ് വെട്ടിച്ചു നസീമിനെ വിളിച്ചു പരസ്പരം കുറച്ചു സന്തോഷമുള്ള കാര്യങ്ങൾ സംസാരിക്കാൻ ഒരു താൽക്കാലിക ആശ്വാസം ആകുമല്ലോ എന്നോർത്തു പോകുകയാണ്.
അല്ലെങ്കിൽ അപ്പൂപ്പന്റെ ഉപദേശങ്ങളും അജ്ഞകളും ഒക്കെ സഹിച്ചു അവിടെ നിൽക്കുക എന്നത് അവൾക്ക് ഓർക്കുക പോലും പറ്റാത്ത കാര്യമാണ്.
ട്രെയിൻ ചെന്നു ഇറങ്ങിയതും അപ്പൂപ്പൻ കാത്തു നിൽക്കുന്നുണ്ടായിരുന്നു. വണ്ടിയിൽ കേറിയപ്പോൾ മുതൽ നസീമിനെ വിളിച്ചു കൊഞ്ചിക്കൊണ്ടിരുന്ന അവൾ ഡ്രസ്സ് മാറാൻ മറന്നിരുന്നു. ചെവിയിൽ ഹെഡ് സെറ്റും വെച്ചു മൊബൈലുമായി മോഡേൺ ഡ്രെസ്സിൽ വന്നിറങ്ങിയ അമ്മുവിനെ അനന്തൻ അടിമുടി നോക്കി.
അമ്മു ആകെ ചമ്മലും ഞെട്ടലുമായി നിൽക്കുവാണ്.
'മോനായിപ്പോയി അല്ലേൽ ചവിട്ടി കൊല്ലായിരുന്നു, ഈ ജാതി കോലത്തിലാണോ പെൺകുട്ട്യോളെ വളർത്തുന്നെ?' അനന്തൻ പിറുപിറുത്തു. അമ്മുവിന്റെ തൊലി ഉരിഞ്ഞുപോയി. പാവം അച്ഛന് ഇന്ന് നന്നായിട്ട് കിട്ടും.
അവൾ ഒന്നും മിണ്ടാനാവാതെ അപ്പൂപ്പനെ അനുഗമിച്ചു.
💬 Comments
View all comments