Chapter Title : അമ്മയാണ് "അമ്മ" [Polo]
ആയിരുന്നു എങ്കിലും എല്ലാ ദിവസവും അവർ കൃത്യമായ ഇടവേളകളിൽ തറവാടിലൊ അല്ലെങ്കിൽ മറ്റേതെങ്കിലും വീട്ടിലോ ഒത്തു ചേരും ആയിരുന്നു, തനി മലയാളി എന്ന നിലക്ക് 3ആയി ചേർന്ന് നാട്ടുകാരുടെയും 2 വിഭാഗം ആയി പിരിഞ്ഞു ഒറ്റയ്ക്ക് നിന്നവളുടെയും പരദൂഷണം പറഞ്ഞു ആത്മ നിർവിധി അടഞ്ഞിരുന്നു.എങ്കിലും അവർ പരസ്പരം ഒറ്റക്കെട്ട് നിലനിർത്തിയിരുന്നു.
മിഥുനെ സംബന്ധിച്ചടുത്തോളം വരാനിരിക്കുന്നത് ഒരു ബാലി കേറാ മലയാണ്, അവന് ഇനി ഒരുമാസത്തേക്ക് റൂമിൽ ചുരുണ്ടു കൂടണം.
..........................................................
അങ്ങനെ ഒരു ആഴ്ച കടന്നു പോയി
മിഥുൻ അന്നും 9 മണിയോടെ എണീറ്റു തന്റെ പല്ലു തേപ്പിന് ശേഷം എഴുന്നേറ്റ് തന്റെ പ്ലാസ്റ്റർ ഇട്ട വലത്തേക്കാൽ നിലത്തു ഉരച്ചുകൊണ്ട് അവൻ കിച്ച്നിലേക്ക് നടന്നു, തന്റെ അമ്മയും രാമയമ്മയും അടുക്കള വാതിലിൽ സംസാരിച്ചു നിൽക്കുന്നത് അവൻ ശ്രെധിച്ചു
"ഓ അപ്പൊ ഇന്ന് റീജയമ്മ തന്നെ ശത്രു"
അവൻ മനസ്സിൽ പറഞ്ഞു
അവൻ അവരുട അടുത്തേക്ക് ചെല്ലുതോറും അവരുടെ ശബത്തിനു വ്യക്തത വന്നു കൊണ്ടിരുന്നു, അതെ താൻ ഉദ്ദേശിച്ച കാര്യം തന്നെയാണ്.
"നീ റീജയുട പുതിയ ബ്രായ്സ്ലറ്റ് കണ്ടോ, അവളോട് അതിനെ പറ്റി ചോദിക്കുമ്പ അവൾക്കു എന്തെന്നില്ലാത്ത ഒരു ആക്ഷൻ."
ഞാൻ വന്നു എന്ന് അറിയിക്കാൻ ഒരു ചെറിയ കള്ള ചുമ ചുമച്ചു.
രമ :അഹ് മൊൻകുട്ടൻ എണീറ്റോടാ കണ്ണാ? വേദന ഒക്കെ മാറിയോ?
മിഥുൻ :അഹ് മാറി രാമാമ്മേ.
അമ്മ :കാപ്പി എടുക്കാം.നീ പല്ലു തേച്ചോ?
മിഥുൻ :ഹാ തേച്ചു.
(അമ്മ കാപ്പി എടുക്കാൻ തിരിഞ്ഞു)
രമ :എന്താടാ, പുറത്തൊന്നും പോകാത്തതിന്റ വിഷമം ഇപ്പോഴും ഉള്ളിൽ ഉണ്ടോ?
💬 Comments
View all comments