Chapter Title : അമ്മയാണെ സത്യം 12 [Kumbhakarnan]
നിന്ന് ഒരു കിലോ ചിക്കനും വാങ്ങി വീട്ടിൽ എത്തിയപ്പോഴേക്ക് പതിനൊന്നു മണിയായിരുന്നു. രേവതി വേഗം അടുക്കളയിൽ കയറി ചോറും ചിക്കൻ കറിയും ഫ്രിഡ്ജിൽ നിന്ന് തൈരെടുത്ത് ഒരു പുളിശ്ശേരിയുമുണ്ടാക്കി .
"കണ്ണാ...വേഗം കുളിച്ചുവന്നേ.... ഞാനും ഒന്നു കുളിക്കട്ടെ."
ഇത്രയും പറഞ്ഞിട്ട് അവൾ നേരെ കുളിമുറിയിൽ കയറി വാതിലടച്ചു. അവൻ തോർത്തുമായി ഹോളിലെ ബാത്റൂമിലും കയറി. അവൻ കുളി കഴിഞ്ഞ് ഡ്രസ് മാറി വന്നപ്പോഴേക്കും അമ്മ ടേബിളിൽ ചോറും കറിയും വിളമ്പിക്കഴിഞ്ഞിരുന്നു. രണ്ടുപേർക്കും നല്ല വിശപ്പുണ്ടായിരുന്നതുകൊണ്ടു വയർ നിറയെ കഴിച്ചു.
പാത്രങ്ങൾ കഴികി വച്ചിട്ട് രേവതി തന്റെ ഫോണെടുത്ത് ഗോപിയെ വിളിച്ചു .
"അവൻ ഇവിടേക്ക് വന്നുകൊണ്ടിരിക്കുന്നൂത്രേ.. തൽക്കാലം നമുക്ക് വീട്ടിലേക്ക് ആവശ്യമുള്ളത്ര മതി.."
ഫോൺ കട്ട് ചെയ്തിട്ട് അവൾ മകനോടായി പറഞ്ഞു.
അഞ്ചു മിനിറ്റിനുള്ളിൽ ഗോപിയുടെ ഹോണ്ട ആക്റ്റീവ മുറ്റത്തു വന്നു നിന്നു. വണ്ടിയിൽ വച്ചിരുന്ന തെങ്ങുകയാറാനുള്ള യന്ത്രം അവൻ കൈയിലെടുത്തു.
"ചേച്ചിയേ...ഞാൻ വന്നൂട്ടോ..."
അവന്റെ ഒച്ചകേട്ട് രേവതിയും മകനും മുറ്റത്തേക്കിറങ്ങി.
"ങാ...ഗോപീ...ആ വടക്കേ പറമ്പിലെ കുറച്ചു തെങ്ങിൽ നിന്നു മതി ഇന്ന്.. ബാക്കി നാളെയാകാം. "
"ഓ...കെ. ചേച്ചീ..."
ഒരു പ്രത്യേക താളത്തിൽ അതുപറഞ്ഞുകൊണ്ട് ഗോപി വടക്കേ പറമ്പിലേക്ക് നടന്നു. ഒരു കുട്ടയുമായി രേവതിയും അതിനു പിന്നാലെ രാഹുലും പറമ്പിലേക്ക് നടന്നു.
മെഷീൻ വച്ചുള്ള തെങ്ങുകയറ്റമായതുകൊണ്ട് വളരെ വേഗം കഴിഞ്ഞു. തെങ്ങുകളുടെ ചുവട്ടിലും ദൂരെയുമായി വീണുകിടന്ന തേങ്ങാ രേവതിയും മകനും കൂടി പെറുക്കി കൂട്ടുമ്പോഴാണ് ഗോപി പറഞ്ഞത്.
"ചേച്ചി ആ കുട്ടയിലോട്ട് പെറുക്കി ഇട്ടാട്ടെ. തേങ്ങാക്കൂട്ടിൽ ഞാൻ കൊണ്ടോയി ഇട്ടുതരാം. "
"ആഹാ...സന്തോഷം. ഇത് ഞങ്ങള്
💬 Comments
View all comments