Chapter Title : അമ്മയാണെ സത്യം 13 [Kumbhakarnan]
കെഞ്ചി.
"മോളേ...നിനക്കറിയില്ലേ നിന്റെ അച്ഛനെ.? ഈ കാര്യങ്ങൾ അച്ഛനോട് പറഞ്ഞാൽ സംഭവിക്കാവുന്ന കാര്യം അമ്മ മോളോട് പറയട്ടെ..? ആദ്യം ചെവിക്കു ചെവിയറിയാതെ ആ പയ്യനെ അങ്ങ് തീർക്കും. അതുകഴിഞ്ഞ് നിന്റെ കല്യാണം നടത്തുകയും ചെയ്യും..ആ പയ്യൻ പാവം. നീ പറഞ്ഞതു വച്ചു നോക്കുമ്പോൾ അതിന് ചോദിക്കാനും പറയാനും കാര്യമായി ആരുമില്ല. അപ്പോൾ അച്ഛന്റെ ജോലി എളുപ്പമായി. ഒന്നോ രണ്ടോ ലക്ഷം കൊടുത്താൽ തെളിവ് പോലും ഇല്ലാതെ ആ കൊച്ചനെ തീർക്കാൻ ആളുകളുണ്ടാവും. അതുകൊണ്ട് എന്റെ മോള് ആലോചിക്കുക. ഒരു പാവം ചെറുപ്പക്കാരനെ കൊലക്ക് കൊടുക്കണമോ എന്ന്..."
അമ്മ പറഞ്ഞു നിർത്തി. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. കണ്ണുകളിൽ മയക്കം വന്ന് ചേക്കേറിയപ്പോഴെല്ലാം ആയുധങ്ങൾ വീശുന്ന ശബ്ദവും നിലവിളിയും തലയില്ലാത്ത കബന്ധങ്ങളുമായിരുന്നു കണ്മുന്നിൽ തെളിഞ്ഞത്.
**************************
"കണ്ണാ....അന്ന് രാത്രിയിൽ, എന്റെ മാഷ് ജീവനോടെ ഈ ഭൂമിയിൽ ഉണ്ടാവണം എന്ന ഒറ്റ ആഗ്രഹം കൊണ്ട് ചങ്കു പറിഞ്ഞു പോകുന്ന വേദനയിൽ അമ്മ ഒരു തീരുമാനമെടുത്തു. ആ തീരുമാനത്തിന്റെ ഫലമാണ് ഇപ്പോൾ എന്റെ അരികിൽ ഈ കിടക്കുന്ന അമ്മയുടെ പൊന്നുമോൻ..."
"അമ്മേ...."
"അതേ മോനേ.... പിന്നീട് വർഷങ്ങൾക്കു ശേഷം ഇന്നലെ എന്റെ ഗായത്രിയുടെ ഭർത്താവായി എന്റെ മുന്നിൽ വന്നു നിന്നത് അദ്ദേഹമായിരുന്നു. എന്റെ മാഷ്.
മാഷിന് ജോലി കിട്ടിയതും അമേരിക്കയിൽ ജോലിയായ ഗായത്രിയെ മാഷ് വിവാഹം കഴിച്ചതും ഒക്കെ ഞാൻ അറിഞ്ഞിരുന്നു. പക്ഷെ അന്ന് ജീവനോടെയുണ്ടെങ്കിൽ കാത്തിരിക്കാമെന്നു പറഞ്ഞു പിരിഞ്ഞ എന്റെ മുന്നിൽ ഇന്നലെ മാഷ് വന്നു നിന്നപ്പോൾ...."
അവൾ തേങ്ങിക്കരഞ്ഞു... ഒന്നും മിണ്ടാനാവാതെ അവൻ മരവിച്ചു കിടന്നുപോയി.
"ഇനി
💬 Comments
View all comments