Chapter Title : അമ്മയാണെ സത്യം 15 [Kumbhakarnan]
കോടാലി അവന്റെ മുന്നിൽ വച്ചുകൊണ്ട് ശാരദ പറഞ്ഞു.
അപ്പോഴും അവൻ ചിരിച്ചു.
പൊട്ടൻ നാരായണൻ. അങ്ങനെയാണ് നാട്ടുകാർ അവനെ വിളിക്കുന്നത്. എന്തു ജോലി കൊടുത്താലും മാടിനെപ്പോലെ ചെയ്തോളും. തീറ്റയും മാടിനെപ്പോലെ തന്നെ. മിക്കവീടുകളിലും വിറക് കീറാനാണ് അവനെ വിളിക്കാറുള്ളത്. അതാണ് അവന് ഏറ്റവും ഇഷ്ടപ്പെട്ട ജോലിയും. ഏത് ഉണങ്ങിയ തടിയും അവൻ വെട്ടിക്കീറും. കൂലി എന്തുകൊടുത്താലും വാങ്ങും. ഒരു പരാതിയുമില്ല. വയറു നിറയെ ഭക്ഷണം. അത് നിർബന്ധം. ബന്ധുക്കളായി ഒരു മുത്തശ്ശി മാത്രമാണ് അവനുള്ളത്. താമസം അവരോടൊപ്പമാണ്. വയസ്സ് പത്തു നാൽപ്പത് കാണും.
കോടാലി മുന്നിൽ വച്ചുകൊടുത്തിട്ടും ചിരിച്ചുകൊണ്ട് ഒരേ നിൽപ്പുതന്നെ.
"ഡാ.... പറഞ്ഞ കേട്ടില്ലേ...? "
അവൻ അപ്പോഴും അതേ ചിരിയോടെ നിൽക്കുന്നതല്ലാതെ അനങ്ങിയില്ല.
"നിനക്ക് ചോറ് വേണോ... ? "
"ഉം..."
അവൻ തലയാട്ടി.
ഒരു വലിയ പാത്രം നിറയെ ചോറും കറിയും വിളമ്പി വർക്കേറിയയിൽവച്ചിട്ട് ശാരദ അവനെ വിളിച്ചു.
വിളിക്കാത്ത താമസം ,അവൻ വന്ന് പാത്രത്തിന് മുന്നിൽ കുത്തിയിരുന്നു. കൈപൊലും കഴുകാതെ വാരി വാരി തിന്നുന്ന അവനെ അവർ അതിശയത്തോടെ നോക്കി.
"വെള്ളം..."
തൊള്ളയിൽ നിറയെ ചോറുമായി അവരെ നോക്കി അവ്യക്തമായി അവൻ ആവശ്യപ്പെട്ടു. ഒരു ഓട്ടു മോന്തയിൽ വെള്ളവുമായി വന്നപ്പോഴേക്കും അവൻ കൈനീട്ടി അതു വാങ്ങി വായിലേക്ക് കമിഴ്ത്തി.
"ബകാസുരൻ "
അവന്റെ ആർത്തികണ്ടപ്പോൾ അങ്ങനെ പറയാനാണ് അവൾക്ക് തോന്നിയത്. പാത്രം കാലിയാക്കിയിട്ട് വീണ്ടും അവൻ ശാരദയുടെ മുഖത്തു നോക്കി ഇളിച്ചു കാട്ടി.
"ഇനിയും ചോറ് വേണോടാ ? "
"ഉം..."
കുനിഞ്ഞു നിന്ന് തവികൊണ്ട് അവന്റെ പാത്രത്തിലേക്ക് ചോറുവിളമ്പുന്നതിനിടയിൽ വെറുതെ
💬 Comments
View all comments