Chapter Title : അമ്മയാണെ സത്യം 4 [Kumbhakarnan]
കുഞ്ഞിനെ ഞാൻ തല്ലിയത്. ഞാൻ എഴുനേറ്റു പൂമുഖത്തേക്ക് വന്നു. അവിടെ അവനെ കണ്ടില്ല. മുറ്റത്തിറങ്ങി നോക്കി.
നോട്ടം എത്തുന്ന ഒരിടത്തും എന്റെ മോനില്ല. വീണ്ടും മുറിയിൽ കയറി.ഫോൺ എടുത്തു. അവന്റെ ഫോണിലേക്ക് വിളിച്ചു. റിംഗ് ആവുന്നുണ്ട്..
എടുക്ക് മോനെ...ഫോൺ എടുക്ക്... ഇല്ല. അവൻ കട്ട് ചെയ്തു.വീണ്ടും വീണ്ടും വിളിച്ചു. അപ്പോഴൊക്കെ അവൻ കട്ട് ചെയ്തു. വീണ്ടും വിളിച്ചപ്പോൾ അവൻ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നു.എന്റെ മോൻ എന്നെ അത്രമേൽ വെറുത്തോ...? ജീവിതത്തിൽ ആദ്യമായിട്ടല്ലേ കണ്ണാ അമ്മ നിന്നെ തല്ലിയത് ? അതിന് ഇത്രവലിയ ഒരു ശിക്ഷ വേണോ ? ഞാൻ വരാം ,നീ എവിടെ ഒളിച്ചാലും ഈ അമ്മ നിന്നെ കണ്ടുപിടിക്കും. മനസ്സിൽ ഉറപ്പിച്ചുകൊണ്ട് വിശാലമായ പറമ്പിന്റെ ഓരോ മുക്കിലും മൂലയിലും ഞാൻ തിരഞ്ഞു..
"മോനെ....കണ്ണാ..."
അവൻ വിളി കേട്ടില്ല.
ഒടുവിൽ പുഴയുടെ പടവുകൾ കയറി കുളിപ്പുരയുടെ അടുത്തെത്തുമ്പോഴേക്കും പൊട്ടിക്കാരഞ്ഞുപോയി...
"മോനെ.....എന്റെ പൊന്നു മോനേ..."
ഇല്ല. അവിടെങ്ങും അവനില്ല.
എവിടെപ്പോയി എന്റെ കുഞ്ഞ്...
വീട്ടിലെത്തി കട്ടിലിലേക്ക് മയങ്ങി വീണു.
💬 Comments
View all comments