0%

Chapter Title : അമ്മയാണെ സത്യം 9 [Kumbhakarnan]

Author : Kambikathakal Read All Parts 4.7K

തോർത്തിൽ കൈകൾ തുടച്ചുകൊണ്ടാണ് വരവ്. മുറ്റത്തുനിൽക്കുന്ന മകളെയും ചെറുമകനെയും കണ്ട് അവർ ഒന്നു ഞെട്ടി. ഒട്ടും പ്രതീക്ഷിക്കാത്ത നേരത്തുള്ള വരവായിരുന്നല്ലോ. ഒരേയൊരു മകൾ. ഒരേയൊരു പേരക്കുട്ടി. അവരെ ഒന്നു കാണാൻ എത്ര കൊതിച്ചിരുന്നു. ഇവിടേക്ക് വരവില്ല. രണ്ടു വർഷം മുൻപ് ഈ പടിയിറങ്ങി പോയതാണ്. ആ ദിവസം ഇന്നും ഓർമ്മയിലുണ്ട്.
അവളുടെ അച്ഛന്റെ പതിനാറടിയന്തിര ദിവസം. ചടങ്ങുകൾ എല്ലാം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞുപോയിരുന്നു. ആ വലിയ നാലുകെട്ടിൽ താനും മകളും കൊച്ചുമോനും മാത്രം. വൈകിട്ട് നാലുമണിയായപ്പോൾ അവളും കുട്ടിയും യാത്രയ്ക്ക് ഒരുങ്ങിയപോലെ മുന്നിൽ വന്നു നിന്നു. താൻ കട്ടിലിൽ തളർന്നു കിടക്കുകയായിരുന്നു.

"ഞങ്ങൾ ഇറങ്ങുകയാണ്. ഇപ്പോൾ തിരിച്ചാലെ സന്ധ്യയാകുമ്പോഴെങ്കിലും വീട്ടിലെത്താൻ കഴിയൂ. .."
"മോളേ.... ഇന്നു തന്നെ പോകണോ നിനക്ക്... ?"
"ഉം എന്തേ...?"
"അല്ല, രണ്ടു ദിവസമെങ്കിലും നിനക്ക് അമ്മയോടൊപ്പം നിന്നൂടെ.. ?"
"എന്തിന് ?. ഭർത്താവ് മരിച്ച സങ്കടം ഷെയർ ചെയ്ത് അശ്വസിപ്പിക്കാനോ..ഹഹഹ്ഹ...നല്ല തമാശ.. ഇത്രയും കാലം ഭർത്താവുമൊത്ത് ആനന്ദത്തോടെ ജീവിച്ചില്ലേ...? അതുതന്നെ ധാരാളം.."
"മോളേ...."
"വിളിക്കരുത് അങ്ങനെ നിങ്ങൾ. മോളേ കെട്ടിച്ചു കൊടുത്തു ഭാരമൊഴിയാൻ ഞാൻ മൂത്ത് നരച്ചു നിൽക്കുകയായിരുന്നില്ലല്ലോ. പഠിച്ച് ഒരു ജോലി കിട്ടിയിട്ട് മതി കല്യാണം എന്ന് എത്ര തവണ ഞാൻ കരഞ്ഞു പറഞ്ഞതാണ്. കേട്ടില്ലല്ലോ രണ്ടുപേരും. അന്തസ്സ്, അഭിജാത്യം ,സമ്പത്ത്. എല്ലാം നിങ്ങൾ നോക്കി. പക്ഷെ...താലികെട്ടിയ പെണ്ണിനെ ഒരു നേരമെങ്കിലും ഭാര്യ എന്ന നിലയിൽ സ്നേഹിക്കുന്ന ഒരാളാണോ എന്ന് നിങ്ങൾ അന്വേഷിച്ചില്ല. അതുകൊണ്ട് നിങ്ങൾക്ക് ലാഭമായി. നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ പറഞ്ഞു ഞെളിയാം. അങ്ങ് കൊമ്പത്തെ തറവാട്ടിലേക്കാണ് മകളെ

💬 Comments

View all comments