Chapter Title : അമ്മയിൽ നിന്ന്..അമ്മയിലേക്ക് 1 [കഥാകാരൻ]
അതിനെട്ടെ കോട്ടവും നിനക്ക് ആലോചിച്ചു കൂടെ??എന്നാലും ഉള്ളിന്റെ ഉള്ളിൽ നിന്റെ അച്ഛനെ അദ്ദേഹം ജീവന് തുല്യം സ്നേഹിച്ചിരുന്നു.എന്നെങ്കിലും നിന്റെ അച്ഛൻ വന്നു അദ്ദേഹത്തിനെ കെട്ടിപിടിച്ചു മാപ്പ് പറയും എന്നുള്ള ഒരു
വിചാരത്തിൽ നിന്റെ അച്ഛനും അച്ചാച്ചനും ആ ഈഗോയിൽ കാലങ്ങൾ നീക്കി. എന്നാൽ പെട്ടന്നുള്ള നിന്റെ അച്ഛന്റെ മരണം അദ്ദേഹവും നിനച്ചിരുന്നില്ല,മരണ വാർത്ത കേട്ട അച്ചാച്ചൻ അന്ന് വീണതാ കഴിഞ്ഞ കൊല്ലം ഒരു ഇടവപാതിയിൽ നമ്മളെ വിട്ടു പോയി.പക്ഷെ പോകുന്നതിനു മുൻപ് ഒന്നേ അദ്ദേഹം പറഞ്ഞുള്ളു നിങ്ങളെ
തിരിച്ചു കൊണ്ടുവരണം വീട്ടിലേക്ക് മൂത്തമകന്റെ ഭാര്യയും അവന്റെ മകനെയും.അതുപറഞ്ഞു നിന്റെ അച്ചാച്ചൻ മരിച്ചത്..മരണം വരെയും നിങ്ങളെ സ്നേഹിക്ക മാത്രമേ അദ്ദേഹം ചെയ്തുള്ളു പക്ഷെ മറ്റുള്ളവർക്കു മുൻപിൽ അദ്ദേഹം തോറ്റുകൊടുത്തില്ല.മരിക്കുന്ന വരെ ആ നാട്ടിലെ പ്രമാണി തന്നെ ആയിരുന്നു നിന്റെ അച്ചാച്ചൻ.അതിനുശേഷം നിന്റെ ചെറിയച്ഛൻ നിങ്ങളെ പറ്റി
അന്വേഷിച്ചു.കണ്ടുപിടിക്കാൻ വളരെ ബുദ്ധിമുട്ടി..നിന്റെ അച്ഛൻ നിങ്ങൾ കുറിച് ആരോടും പറഞ്ഞിരുന്നില്ല നിങ്ങൾ എവിടെ ആണെന്നോ ഒന്നും.കണ്ടുപിടിച്ചു ചെല്ലുമ്പോ നിങ്ങൾ അവിടെ നിന്ന് മാറി പോയിട്ടുണ്ടാകും.ലത പറഞ്ഞു അവളുടെ ജോലിയും അങ്ങനെ ആയിരുന്നു എന്ന് ട്രാൻസ്ഫർ എല്ലാം കൂടി നിങ്ങളെ കണ്ടുപിടിക്കാൻ അവൻ കുറെ കഷ്ടപ്പെട്ട്.അങ്ങനെ കിട്ടിയപ്പോൾ
ആണ് നിങ്ങൾ ടൂർ പോയിരിക്കുവാ ആണ് എന്നും തിരിച്ചു വന്നിട്ട് കാണാം എന്ന് വിചാരിച്ചിരിക്കുമ്പോൾ ആണ് ഇങ്ങനെ ഒരു അപകടം പറ്റിയത്.കേട്ട ഉടനെ ഞങ്ങൾ ഓടിവരുകയായിരുന്നു.ഇത് പറയുമ്പോൾ അച്ഛമ്മ എന്റെ കയ്യിൽ തലോടി തലോടികൊണ്ടിരിക്കുകകയായിരുന്നു.അപ്പോഴാണ് ഞാൻ ശ്രേദ്ധിച്ചത് എന്റെ വലതു കാലിൻ ഒരു കരസ്പർശം നോക്കുമ്പോ
ചെറിയമ്മ ആണ്.തലോടുകയാണെങ്കിലും ആ സ്പർശത്തിൽ എനിക്കൊരു പന്തി
💬 Comments
View all comments