Chapter Title : അമ്മയിൽ നിന്ന്..അമ്മയിലേക്ക് 2 [കഥാകാരൻ]
ചെറിയമ്മയെ ചെറിയച്ഛൻ കൊണ്ട് കെട്ടിച്ചു നാട്ടിൽ അദ്ദേഹത്തിന്റെ വില നിലനിർത്തി. നിന്റെ അച്ഛനെ തികച്ചും അകറ്റി നിർത്തണമെന്നും നാട്ടിൽ തന്നെ അന്തസ്സ് നഷ്ടമാകരുതെന്നും നിന്റെ അച്ചാച്ചൻ ഉണ്ടായിരുന്നു അതുകൊണ്ടൊക്കെ ആയിരിക്കാം മരണംവരെയും അദ്ദേഹം തോറ്റു കൊടുത്തില്ല.മ്മ്മ് മതി പോയി കിടന്നു ഉറങ്ങാൻ നോക്ക് . എനിക്ക് ഉറക്കം വരുന്നു എന്ന് പറഞ്ഞുകൊണ്ട് അച്ഛമ്മ ആൽബം അടച്ചു. എല്ലാം കേട്ട് കഴിഞ്ഞു ഞാൻ ആലോചിച്ചു അതാണ് കാര്യം പലരും എന്നോട് പറഞ്ഞിട്ടുണ്ട് എന്നെ കാണാൻ അച്ഛനെ പോലെയാണെന്ന് അതൊരു തമാശയായിട്ടാണ് ഞാൻ ഇത്രയും നാൾ കരുതിയിരുന്നത് ഒരുപക്ഷേ ചെറിയമ്മയ്ക്ക് എന്നെ കാണുമ്പോൾ അച്ഛനെയാകാൻ ഓർമ്മ വരുന്നത് ഹോസ്പിറ്റലിൽ വച്ച് എന്റെ കാതിൽ പറഞ്ഞതും എന്റെ ഏട്ടന്റെ മണം എന്നാണ് ഒരുപക്ഷേ ചെറിയമ്മ എന്നെ എന്റെ അച്ഛന്റെ സ്ഥാനത്താണ് കാണുന്നത്. അച്ഛമ്മയുടെ പറച്ചിൽ കേട്ട് ഒരു കാര്യം ഉറപ്പാണ് ചെറിയമ്മയ്ക്ക് അച്ഛനെ ഇഷ്ടമായിരുന്നു ഇതിന്റെ ഇടയിൽ എന്റെ അമ്മ കേറി വന്നതാണ് പലതിനും കാരണം സ്വാഭാവികമായും ചെറിയമ്മയ്ക്ക് എന്റെ അമ്മയോട് തോന്നുന്നത് ദേഷ്യം തന്നെയാണ് അതുകൊണ്ടുതന്നെ ആവാം പല സമയങ്ങളിലും അവരുടെ മുഖത്ത് കാണുന്നത് എന്നാൽ മറ്റുള്ളവർക്ക് കാണാതിരിക്കാൻ അവരത് ശ്രദ്ധിക്കുന്നുമുണ്ട് വന്നതിൽ പിന്നെ എന്റെ ശ്രദ്ധ ചെറിയമ്മയിലായതിനാൽ എനിക്ക് പെട്ടെന്ന് തന്നെ കാര്യങ്ങൾ മനസ്സിലായി ചെറിയമ്മയ്ക്ക് അമ്മയോടുള്ള ദേഷ്യം. അപ്പൊ എല്ലാം ക്ലിയർ ആയല്ലോ എന്ന് ഞാൻ ആലോചിച്ചു. എന്നാ അച്ഛമ്മ കിടക്ക എന്ന് പറഞ്ഞു കൊണ്ട് ഞാൻ റൂമിന്റെ പുറത്തേക്ക് പോയി വീടിന്റെ എങ്ങനെയെന്നാൽ അടിയിൽ 5 മുറികളാണ് ഉള്ളത് ഹാളിൽ നിന്ന് ഇടത് ഭാഗത്തേക്ക് പോകുമ്പോൾ
💬 Comments
View all comments