Chapter Title : അമ്മയിൽ നിന്ന്..അമ്മയിലേക്ക് 2 [കഥാകാരൻ]
മാത്രമാണ് അവിടെ ഉള്ളത് എങ്ങനെ പോയാലും എന്തെങ്കിലുമൊക്കെ നടക്കാനുള്ള വഴി ദൈവം തന്നെ കാണിച്ചു തരും എന്ന് എനിക്ക് മനസ്സിലായി ആകെ ഒരു പ്രശ്നം അച്ഛമ്മയാണ് അച്ഛമ്മയ്ക്ക് ആണെങ്കിൽ ചെറിയമ്മ അടുത്തില്ലാണ്ട് പറ്റുകയുമില്ല എപ്പോൾ നോക്കിയാലും ചെറിയമ്മയുടെ കൂടെ തന്നെയായിരിക്കും അച്ഛമ്മ അതുകൊണ്ട് ചെറിയമ്മ ഒറ്റയ്ക്ക് കിട്ടുക എന്നുള്ളത് ഇത്തിരി പാട്ടുള്ള പണിയാണ്. എന്നാലും തനിക്ക് വരാനിരിക്കുന്ന നല്ല കാലത്തെക്കുറിച്ച് ഓർത്തു ഞാൻ അവിടെ നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ ചെറിയച്ഛൻ വന്നു അപ്പോഴേക്കും വളം കൊണ്ടുവന്ന ആൾ അതെല്ലാം അവിടെ ഇറക്കി വെച്ചിരുന്നു . അയാൾക്ക് പൈസ കൊടുത്തിട്ട് ഞാനും കൂടി വീട്ടിലേക്ക് തിരിച്ചു നടന്നു.
നടത്തത്തിനിടയിൽ ഞങ്ങൾ അങ്ങോട്ട് ഓരോ കാര്യങ്ങൾ സംസാരിക്കുന്നുണ്ടായിരുന്നു ചെറിയച്ഛൻ കൂടുതലും പണ്ടത്തെ കാര്യങ്ങളാണ് പറഞ്ഞുകൊണ്ടിരുന്നത് അവരുടെ ബാല്യവും എന്റെ അച്ഛന്റെ കുസൃതികളും സന്തോഷത്തിന് നിമിഷങ്ങളും അച്ഛനെപ്പറ്റിയുള്ള ഓർമ്മകളും അങ്ങനെ പലതും. അതിന്റെ കൂട്ടത്തിൽ ചെറിയമ്മയെ കുറിച്ചുള്ള കാര്യം പറയുമെന്ന് ഞാൻ വിചാരിച്ചു പക്ഷേ ചെറിയച്ഛൻ അതിനെക്കുറിച്ചൊന്നും സൂചിപ്പിക്കുക പോലും ചെയ്തില്ല ഒരുപക്ഷേ അങ്ങനെ പറഞ്ഞു കഴിഞ്ഞാൽ ഞാൻ ചിലപ്പോൾ എന്റെ അച്ഛനെ വെറുത്താലോ എന്ന് വെച്ചിട്ടായിരിക്കും. ഒന്നുമില്ലെങ്കിലും ഒരു പെണ്ണിന്റെ ഉള്ളിൽ ആശകൾ കൊടുത്തിട്ട് ഒരുതരം ചതി തന്നെയല്ലേ അച്ഛൻ ചെയ്തത് ചെറുപ്പം തൊട്ടേ മാലതി എന്റെ അച്ഛനുള്ളതാണെന്നും എന്റെ അച്ഛൻ മാലതിക്കും ഉള്ളതാണെന്ന് അച്ഛന്റെ അച്ഛൻ പറയുമായിരുന്നു ഒരിക്കലും നമ്മൾക്ക് ചെറിയ അമ്മയെ കുറ്റം പറയാൻ പറ്റില്ല. ചെറുപ്പം തൊട്ട് കേട്ട് വളർന്നത് അവർ പോലും അറിയാതെ അവരുടെ മനസ്സിൽ പതിയുകയായിരുന്നു. അങ്ങനെ സംസാരിച്ചു സംസാരിച്ചു ഞങ്ങൾ വീട്ടിലെത്തി
💬 Comments
View all comments