Chapter Title : അമ്മായിയമ്മ ഹേമ [അപ്പന്‍ മേനോന്‍]
ശരണം.......
ഞാന്‍ ശനിയാഴ്ചകളില്‍ രാത്രി ഭക്ഷണത്തിനു മുന്‍പ് രണ്ട്-മുന്ന് പെഗ്ഗ് മദ്യം ആരും അറിയാതെ വീട്ടിലിരുന്ന് അടിക്കുമായിരുന്നു. ഒരു ദിവസം അമ്മായിയച്ചനും, അമ്മായിയമ്മയും അറിയാതെ അടുക്കളയില്‍ വെച്ച് മദ്യപിച്ച് കൊണ്ടിരുന്നപ്പോള്‍ അമ്മായിയച്ചന്‍ എന്നെ പിടികൂടി.....
നീ ഒറ്റക്ക് ഇരുന്ന് മദ്യപിക്കുകയാണോ.......എനിക്കൂടെ ഒഴി......ഒരു രണ്ട് ലാര്‍ജ്....
അച്ചാ..... അത് അച്ചന്‍ മരുന്നുകഴിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത്.....
നീ ഒന്ന് പോടാ......എന്നോട് ഡോക്ടര്‍ ജോര്‍ജ് പറഞ്ഞു.....ദിവസവും ഒന്നോ രണ്ടോ പെഗ്ഗ് വീതം അടിച്ചോളാന്‍. അത് ഹാര്‍ട്ടിനു തല്ലതാണത്രെ. ആരാ ഈ ഡോക്ടര്‍ ജോര്‍ജ് എന്നറിയോ. ഇന്‍ഡ്യ മുഴുവന്‍ അറിയുന്ന പ്രശത്‌നനായ ഹാര്‍ട്ട് സ്‌പെഷിലിസ്റ്റല്ലെ. സര്‍വീസില്‍ ഇരിക്കുമ്പോള്‍ ഞാന്‍ മിക്കവാറും ദിവസങ്ങളില്‍ അടിച്ചിട്ടുണ്ടെങ്കിലും, പെന്‍ഷന്‍ പറ്റിയതിനുശേഷം വല്ലപ്പോഴുമേ ഉള്ളു. അതിനു കാശ് വേണ്ടേ മോനെ.......നിന്റെ അമ്മായിയമ്മ അറിഞ്ഞാല്‍ വെറുതെ വഴക്കുണ്ടാക്കും. അവള്‍ ഇപ്പോള്‍ മുറ്റത്ത് നിന്ന് അയല്‍വക്കത്തെ വീട്ടുകാരിത്തിയുമായി സംസാരിക്കുക. അവള്‍ വരുന്നതിനും മുന്‍പ് നീ വേഗം ഒന്ന് ഒഴിച്ച് താ.....
അപ്പോള്‍ അടുക്കളയില്‍ ഗീതയും ഉണ്ടായിരുന്നു. ഞാന്‍ എന്റെ ഭാര്യയെ നോക്കി......അവളുടെ അച്ചന്‍ അടിക്കുന്ന കാര്യം എന്നേക്കാളും അവള്‍ക്കാണല്ലോ കൂടുതല്‍ അറിയുന്നത്. അതുകൊണ്ട്, കുറച്ച് കൊടുത്തോളാന്‍ പറഞ്ഞു.........
ഗ്ലാസ്സില്‍ വെള്ളം ഒഴിച്ചതും ആക്രാന്തം മൂത്ത അദ്ദേഹം ഒറ്റ വലിക്ക് അതിനെ അകത്താക്കി. എന്നിട്ട് ഒന്നു കൂടി ഒഴിക്കാന്‍ പറഞ്ഞു. അതും ഒറ്റ വലിക്ക് കുടിച്ചു.
അദ്ദേഹം വന്നതിനുശേഷം വീട്ടില്‍ എന്നും മത്തി കറി ഉണ്ടാക്കുമായിരുന്നു. മത്തി ശരീരത്തിനു നല്ലതാണത്രെ. പക്ഷെ അദ്ദേഹത്തിന്റെ ശരീരം കണ്ടലോ മരിച്ചുപോയ സിനിമാ നടന്‍ കൃഷ്ണന്‍കുട്ടി നായരെ പോലെയും.
പിന്നെ എന്റെ വീട്ടീല്‍ നിന്നും ഒരു സഹായവും
💬 Comments
View all comments