Chapter Title : അമ്മായിയമ്മയും പിന്നെ ഞാനും 3
മാസം ഞാൻ എന്റെ അനുവിനെ പ്രസവിച്ചു . കൊച്ചുണ്ടായതിനു ശേഷവും അദ്ദേഹത്തിന്റെ രീതികളിൽ ഒരു മാറ്റവും ഉണ്ടായിരുന്നില്ല . ഞാൻ പ്രലോഭിപ്പിക്കാനും ഒക്കെ നോക്കി , പക്ഷെ കൂടുതൽ അങ്ങനെ ചെയ്താൽ അദ്ദേഹം എന്നെ സംശയിച്ചു പോകുമോ എന്ന് പോലും ഞാൻ പേടിച്ചു . അങ്ങനെ മോൾക്ക് ഒരു വയസ്സു തികഞ്ഞപ്പോളാണ് എന്റെ ജീവിതത്തിലെ അടുത്ത ദുരന്തം ഉണ്ടാവുന്നത് . ഒരു മഴക്കാലത്തു പനി വന്നതാണ് , ആ പനി കൂടി അദ്ദേഹം വിട പറഞ്ഞു . അങ്ങനെ ഒരു വയസായ മോളും ഞാനും മാത്രം.
എനിക്കു കൂട്ട് ജാൻസി സിസ്റ്റർ ആയിരുന്നു , അവൾ ആ സമയം മുഴുവനും , മഠത്തിൽ നിന്നും അനുവാദം ചോദിച്ചു വന്നു എന്റെ കൂടെ നിന്നു . എനിക്ക് ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയായി മാറിയവൾ . എല്ലാം തുറന്നു പറഞ്ഞിരുന്നു ഞാൻ അവളോട് . എന്റെ ഭർത്താവിന്റെ ലൈഗീകശേഷി കുറവും എല്ലാം . അവൾ തന്നെ മുൻകൈ എടുത്താണ് മുടങ്ങിയ B.ed പഠനം പൂർത്തിയാക്കാൻ പ്രേരിപ്പിച്ചത് , അവൾ തന്നെ ചാച്ചനോട് ( അമ്മായിയച്ഛൻ) പറഞ്ഞു അനുവാദവും മേടിച്ചു , കോട്ടയത്തു തന്നെ അഡ്മിഷനും മേടിച്ചു തന്നു . അങ്ങനെ അദ്ദേഹം മരിച്ചു ആറു മാസം കഴിഞ്ഞു ഞാൻ ക്ലാസ്സിൽ പോയി തുടങ്ങി . അപ്പോഴേക്കും അമ്മാമ്മ എഴുതി തന്ന പ്രസവ രക്ഷയൊക്കെ ചെയ്തു ഞാൻ വീണ്ടും ആ പഴയ മാദകതിടമ്പു ആയിരുന്നു . എന്റെ കല്യാണം കഴിഞ്ഞതാണന്നോ , മകൾ ഉണ്ടന്നോ ആർക്കും തോന്നില്ലായിരുന്നു .ഞാൻ വീണ്ടും എന്റെ
💬 Comments
View all comments