0%

Chapter Title : അമ്മായിയപ്പൻ തന്ന സൗഭാഗ്യം 9 [അമ്പലപ്പുഴ ശ്രീകുമാർ]

നിന്നില്ല....നേരെ കണ്ട ബസിൽ ലൈലയും സൈഫും കയറി.....ബസിന്റെ ബോർഡിലേക്ക് അവൻ കണ്ണൊന്നു പായിച്ചു...കൊടൈക്കനാൽ.....

*************************************************************************************

മക്കളെ വിളിച്ചുണർത്തി ഉച്ചയൂണും കഴിഞ്ഞു....ഞാൻ നീലിമയോട് പറഞ്ഞു "നിതിനെ ഒന്ന് കണ്ടിട്ട് വരാം.....

അവളുടെ മുഖം വാടിയതു പോലെ....അയ്യേ പൊട്ടി പെണ്ണെ ഞാൻ അതിനെക്കുറിച്ചൊന്നും സംസാരിക്കാൻ പോകുന്നില്ല

പോ അവിടുന്ന്...നീലിമ എന്നെ ഒന്ന് തള്ളി.....ഇനി എപ്പോൾ വരും ശ്രീയേട്ടൻ,,,,,

ഞാൻ പറഞ്ഞിലേ നീലിമേ കോട്ടയത്ത് വരെ പോകണം എന്ന്....അത് കഴിഞിങ്ങെത്താം....പോരെ....

ഓ...മതിയെ..പതിയെ ഞങ്ങൾക്കിടയിൽ സ്നേഹം വളർന്നു......ഞാനിറങ്ങി നേരെ അമ്പലപ്പുഴ സ്റ്റേഷനിൽ ചെന്നപ്പോൾ നിതിൻ അവിടെയുണ്ട്.....

ഹായ് സാർ....

ആ ശ്രീകുമാറോ വന്നിരിക്ക്.....

സാറ് ഉച്ചക്ക് ഊണ് വീട്ടിൽ നിന്നായിരുന്നു എന്നറിഞ്ഞല്ലോ.....ഞാൻ വന്നപ്പോഴേക്കും സാർ ബൈക്കെടുത്തു പോയിക്കളഞ്ഞു....ബൈക്ക് ഇരിക്കുന്നത് കണ്ടു....നമ്മുടെ വീടിന്റെ പിറകിൽ എന്തോ ഒന്ന് ഒടിഞ്ഞു കിടക്കണ പോലെ തോന്നി ഇന്നലെ മഴയല്ലായിരുന്നോ.....അത് നോക്കാൻ ഞാൻ വണ്ടി ഗേറ്റിൻറ്റെടുത്ത നിർത്തിയിട്ട പോയി നോക്കിയിട്ടു തിരിച്ചു വന്നപ്പോഴേക്കും സാറങ്ങു പൊയ്ക്കളഞ്ഞു....

നിതിൻ ആസ്വാസമായി....ശ്രീകുമാർ ഒന്നും അറിഞ്ഞിട്ടില്ല....പക്ഷെ തന്നെ കണ്ടിയ്ക്കുന്നു...വീട്ടിൽ ചെല്ലുന്നതിനും പ്രശ്നമില്ല...നീലിമ താനാണ് ചെന്നെതെന്നും പറഞ്ഞിരിക്കുന്നു....

അത് ശ്രീകുമാറെ അത്യാവശ്യമായി സ്റ്റേഷനിൽ നിന്നും ഒരു കാൾ വന്നിരുന്നു.....അങ്ങനെ പോരുന്നതാണ്.....

അതെയോ....കള്ളാ കഴുവേറിടാ മോൻ....കള്ളം പറയുന്നത് കേട്ടില്ലേ ഞാൻ മനസ്സിൽ പറഞ്ഞു....

ആട്ടെ സാർ കാണണമെന്ന് പറഞ്ഞത് എന്തിനാ....

അതോ....ശ്രീകുമാറിന്റെ ആ കേസ് എസ്.പി നേരിട്ടന്വേഷിക്കണം എന്ന് പറഞ്ഞു ഞാൻ ഒരു ഫാക്സ് ഐ.ചിക്കയച്ചിട്ടുണ്ട്....ഒപ്പം ആ ഉടുമ്പൻ ചോല എസ്.ഐ യെ അന്വേഷണത്തിൽ നിന്നും മാറ്റണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.....ആ പിന്നെ ഞാൻ ഒരു പരാതി തയാറാക്കിച്ചിട്ടുണ്ട്....അതിൽ ശ്രീകുമാർ ഒന്നൊപ്പിടണം.....കണ്ടാലറിയാവുന്ന ഒരാൾ വീട്ടിൽ നിന്നും നീലിമയുടെ ഏഴരപ്പവന്റെ ആഭരണവും ശ്രീകുമാറിന്റെ ബാഗിലിരുന്ന ലൈസൻസും അമ്മാവന്റെ  ചികിത്സാർത്ഥം വീട്ടിൽ കരുതിയിരുന്ന എഴുപതിനായിരം രൂപയും കടത്തിക്കൊണ്ടുപോയി എന്നും പറഞ്ഞു...അത് ശ്രീകുമാർ ഈ സ്റ്റേഷനിൽ മിനിങ്ങാന്നു സമർപ്പിച്ചതാണ് പരാതി കേട്ടല്ലോ...ആര് ചോദിച്ചാലും അതെ പറയാവൂ.....ഉടുമ്പൻ ചോലയിൽ നിന്നും കിട്ടിയ സ്ഥിതിക്ക് നമുക്ക് ഉടുമ്പൻ ചോല സ്റ്റേഷനിൽ വച്ചൊരു തിരിച്ചറിയൽ പരേഡ് നടത്തിക്കും....ഒപ്പം ഈ മൊബൈലിൽ ലൈസൻസിന്റെ കോപ്പി അയച്ചു തന്നവനെ കൂടി വിളിപ്പിക്കാൻ പറയാം....അവനെ വ്യക്തമായി ശ്രീകുമാർ കണ്ടിരുന്നു എന്ന് പറയുക....ബാക്കി ഞങ്ങൾ

💬 Comments

View all comments