Chapter Title : അമ്മയോടുള്ള പേടിയും അമ്മ കൊടുത്ത ആദ്യ വേദനയും [ചിക്കു]
ചാരായം നിരോദിക്കുന്നതിന് മുന്നെയുള്ള സംഭവമാണിത് . അതുകൊണ്ട് തന്നെ വിച്ചുവിൻ്റെ അച്ചൻ വിനോദിന് ചാരായം ഇല്ലാതെ ഒറ്റ ദിവസവും തള്ളി നീക്കാൻ പറ്റത്തില്ലായിരുന്നു . അങ്ങനെ വാറ്റൻ വിനോദ് എന്ന ചെല്ലപ്പേരും കോളണിയിൽ വിനോദിന് സ്വന്തമായി മാറി .
പാറമട തൊഴിലാളിയായ വിനോദും കെട്ടിടം പണിക്ക് സിമൻ്റും മണ്ണും ചുമക്കുന്ന പണിയുള്ള സരയുവും രാവിലെ എട്ട് മണിയോടെ ജോലിക്കിറങ്ങും . വിച്ചു ആ നേരം വീട്ടിൽ തനിച്ചായിരിക്കും . അവന് വേണ്ട ഭക്ഷണം മേശപ്പുറത്ത് റെഡിയാക്കി വെച്ചിട്ടാണ് സരയു ജോലിക്ക് പോകൽ പതിവ് . അമ്മയും അച്ചനും ജോലിക്ക് പോയാൽ പിന്നെ വിച്ചുവിന് കൂട്ട് അടുത്ത വീട്ടിലുള്ള ശിവനന്ദ ചേച്ചിയായിരുന്നു .
ശിവനന്ദ എട്ടിൽ വെച്ച് പടുത്തം നിർത്തുകയും അച്ചൻ വേലായുധൻ്റെ കൂടെ കൂടി തെങ്ങ് കയറ്റം പഠിക്കുകയും ചെയ്തിരുന്നു . ആ കാലത്ത് ആദ്യമായി തെങ്ങ് കയറുന്ന പെണ്ണൊരുത്തിയായിട്ട് ശിവനന്ദ മാറിയത് നാട്ടുകാർക്ക് അൽഭുതം തന്നെയാണ് .
വയസ് ഇരുപത്തി ഒന്നിൽ എത്തി നിൽക്കുന്ന ശിവനന്ദ പറങ്കി കോളണിയിലെ പിള്ളേരുടെയെല്ലാം ശിവേച്ചിയായിരുന്നു . വിച്ചുവിനോട് ഒരു പ്രത്യേക വാത്സല്യം ശിവക്കുണ്ട് എന്നത് വളരെ നഗ്നമായ സത്യമാണ് . അതിന് ഒരു കാരണം കൂടിയുണ്ട് .
ശിവനന്ദ എട്ടിൽ പഠിക്കുന്ന സമയം ആദ്യവും അവസാനവുമായി പ്രണയിച്ചത് വിശാഖ് എന്ന ഒരു പയ്യനെ ആയിരുന്നു . അവൻ പുഴയിൽ കുളിക്കാനിറങ്ങി മരിച്ചതിൻ്റെ വേദന ശിവക്ക് ഇന്നും തീരാ നഷ്ടമായി തുടർന്ന് പോന്നു . ആ വിശാഖിൻ്റെ അതേ ഛായയാണ് വിച്ചൂസിന് . മാത്രമല്ല ശിവ വിശാഖിനെ വിളിച്ചിരുന്നതും വിച്ചു
💬 Comments
View all comments