0%

Chapter Title : അമ്മയുടെ കൂടെ ഒരു യാത്ര (അവസാന ഭാഗം)

Author : JOYCE Read All Parts 574

ശ്രമിച്ചിരിക്കുന്നു!" "എന്നാല്‍ അതൊന്ന് കാണണമല്ലോ," തന്‍റെ അധരം സാലിയുടെ വായില്‍ നിന്ന്‍ സ്വതന്ത്രമായപ്പോള്‍ ജെന്നിഫര്‍ പറഞ്ഞു. "സൌന്ദര്യവും മറ്റെല്ലാ വിശിഷ്ടഗുണങ്ങളും അമേരിക്കയ്ക്ക് സ്വന്തമാണ്. അതങ്ങനെ കണ്ടവന്മാരും കണ്ടവള്‍മാരും ചുമ്മാതെ വന്നു കൊണ്ടുപോയാല്‍ നമ്മള്‍ പിന്നെ എന്തിനാ?' അങ്ങനെയാണ് താന്‍ ദിലീപിനെ പരിചയപ്പെടുന്നത്. എത്ര വേഗമാണ് സാലിയുടെ വാക്കുകള്‍ സത്യമാണെന്ന് താന്‍ തിരിച്ചറിഞ്ഞത്!

അവനെ വശീകരിക്കാന്‍ താന്‍ നടത്തിയ എത്ര ശ്രമങ്ങളാണ് അവന്‍ തകര്‍ത്തുകളഞ്ഞത്! അതിനൊക്കെ കാരണം അവനു ഭാര്യയോടുള്ള സ്നേഹമാണെന്ന് മനസ്സിലാക്കിയപ്പോഴാണ് അവരെ ഒന്ന് കാണാന്‍ താന്‍ തീരുമാനിക്കുന്നത്.

അങ്ങനെയാണ് താന്‍ ഇവിടെ വരുന്നത്. ഇപ്പോള്‍ താന്‍ തിരിച്ചറിയുന്നു. ഇത് പോലെ ഒരു പെണ്ണ്‍ ഭാര്യയായിട്ടുണ്ടെങ്കില്‍ ഒരു പുരുഷനും മറ്റൊരു പെണ്ണിന്‍റെ പിന്നാലെ പോകില്ല. തല കുനിക്കുന്നു,

താന്‍ ഈ സൌന്ദര്യത്തിന്‍റെ കുലീനതയുടെ, ദിവ്യമായ ഈ മുഖത്തിന്‍റെ മുമ്പില്‍... പാനോപചാരങ്ങള്‍ക്ക് ശേഷം ജെന്നിഫര്‍ എഴുന്നേറ്റു. അവളുടെ കണ്ണുകള്‍ എന്ത് കാരണത്താലാണ് എന്നറിയില്ല, നനഞ്ഞിരുന്നു. അത് ദിലീപ് കണ്ടു.

അവന്‍ അത് മനസ്സിലാക്കിയിരുന്നു. ഗെയ്റ്റ് വരെ അവര്‍ ജെന്നിഫറിനെ അനുയാത്ര ചെയ്തു. "ശരി ദിലീപ്," അവള്‍ കൈ വീശിക്കാണിച്ചു. പിന്നെ മുമ്പോട്ട്‌ വന്ന്‍ അവള്‍ ദിലീപിന്‍റെ ഭാര്യയെ ആശ്ലേഴിച്ചു. പിന്നെ അവനെ നോക്കി. "ദിലീപ് ഒരു കാര്യം മറന്നു പോയി. പ്രധാനപ്പെട്ടെ ഒരു കാര്യം." അവര്‍ അവളെ ചോദ്യരൂപത്തില്‍ നോക്കി. "എന്താണ് ഭാര്യയുടെ പേര്?" അവന്‍ പുഞ്ചിരിച്ചു.

അവന്‍ അവളെ നോക്കി പേര് പറയു എന്ന് കണ്ണുകള്‍ കൊണ്ട് ആംഗ്യം കാണിച്ചു.!! അവള്‍ പുഞ്ചിരിച്ചു. പിന്നെ പറഞ്ഞു; "ഗായത്രി." "ഗായത്രി?" "അതെ," ഇത്തവണ ദിലീപാണ് പറഞ്ഞത്. "ഗായത്രി. ഗായകി.

💬 Comments

View all comments