അമ്മയുടെ കൂടെ ഒരു യാത്ര
📝 Ongoing
👁 1976096 views ❤ 4775 likes 💬 361 comments
അമ്മയുടെ കൂടെ ഒരു യാത്ര
Ammayude Koode Oru Yaathra Author : Joyce
അവധിയാണ്. കോളേജില്ല. ക്രിക്കറ്റ് കളിയാണ് അവധി ദിവസങ്ങളിലെ മുഖ്യപരിപാടി. ഇപ്പോള്‍ത്തന്നെ കൂട്ടുകാര്‍ വരും. ഉച്ച വരെ കളിക്കാന്‍ മമ്മി സമ്മതിച്ചാല്‍ മതിയായിരുന്നു. മമ്മി സമ്മതിച്ചില്ലെങ്കില്‍ പ്രശ്നമാണ്. മമ്മിയെ എതിര്‍ക്കാന്‍ കഴിയില്ല. മോനേ എന്നല്ലാതെ വിളിക്കാറില്ല. ഇതുപോലെ മകനെ സ്നേഹിക്കുന്ന വേറെ അമ്മമാര്‍ ലോകത്ത് കാണില്ല എന്ന് വരെ തോന്നിയിട്ടുണ്ട്. അടുക്കള, പൂജാമുറി, മറ്റു വീട്ടുജോലികള്‍, തന്‍റെ കാര്യങ്ങളില്‍ ശ്രദ്ധയോടെ ചെയ്യല്‍ ഇതൊക്കെയല്ലാതെ മമ്മിക്ക് വേറെ എന്തെങ്കിലും താല്‍പ്പര്യങ്ങള്‍ ജീവിതത്തിലുണ്ടോ എന്ന് താന്‍ പലപ്പോഴും സംശയിച്ചിട്ടുണ്ട്.
കുവൈറ്റിലെ ഏതോ വലിയ ഹോട്ടലില്‍ ജോലി ചെയ്യുന്ന അച്ചന്‍ മാസാമാസം മമ്മിയുടെ പേരിലെ അക്കൌണ്ടില്‍ പണം നിക്ഷേപിക്കാറുണ്ട്. പറമ്പില്‍ നിന്ന് കിട്ടുന്ന ആദായമുള്ളപ്പോള്‍ ആ പണം ഒരാവശ്യത്തിനും മമ്മി തൊടാറില്ല.
"മോനേ വേഗം ഒരുങ്ങ്. നമുക്കിന്ന് ഒരിടം വരെ പോകണം," ദിലീപ് ഗായത്രിയുടെ ശബ്ദം കേട്ടു. "ഒരിടം വരെയോ? ദൈവമേ ചതിച്ചോ. ഇന്നത്തെ കളി ഗോവിന്ദാ," ദിലീപ് നിരാശയോടെ സ്വയം പറഞ്ഞു. "എങ്ങോട്ടാ മമ്മി?" അവന്‍ അടുക്കളയിലേക്കു ചെന്നു. ഗായത്രി കുളി കഴിഞ്ഞ് തലമുടിയുടെ മേല്‍ ബാത്തിംഗ് ടവ്വല്‍ ചുറ്റി ചായ എടുക്കുകയാണ്. "അതുകൊള്ളാം, "അവന്‍റെ നേരെ നോക്കാതെ അവര്‍ പറഞ്ഞു. "നാളെയല്ലേ, ആശ്വതീടെ കല്യാണം
💬 Comments
View all comments