അമ്മയുടെ ഓണം [അൻസിയ]

📝 Ongoing

👁 1.2M views ❤ 828 likes 💬 46 comments

അമ്മയുടെ ഓണം
Ammayude Onam bY Ansiya

"ടാ അനൂപേ ഇന്നെങ്കിലും എനിക്കെന്റെ പൈസ കിട്ടണം...."

ഉണ്ണികുട്ടന്റെ ദയനീയ ചോദ്യം കേട്ട് അനൂപ് അവനെ തന്നെ കുറച്ചു നേരം നോക്കി നിന്നു....

"തരാടാ നിനക്ക് തരാനുള്ളതും നീ കൂടുതൽ ചോദിച്ചതും കൂട്ടി ഞാനൊരു അയ്യായിരം രൂപ തരാം...."

"നന്ദി ഉണ്ട് അനൂപേ ഒരുപാട്...."

അവന്റെ വാക്കുകൾ ഇടറിയിരുന്നു.... ഉണ്ണികുട്ടന്റെ തോളിൽ പിടിച്ച് അനൂപ് അവനെ തന്നിലേക്ക് അടുപ്പിച്ചു.....

"ഉണ്ണിക്കുട്ടാ അത് കൊണ്ട് അമ്മയ്ക്കും അനിയത്തിക്കും ഡ്രസ്സ് എടുക്കാൻ തികയുമോ...???

"ഉം... അനിയത്തിക്കൊരു രണ്ടായിരത്തി അഞ്ഞൂറ് മതിയാകും.... പിന്നെ അമ്മക്ക് ഒരു സാരി ബാക്കി കാശിന് വീട്ടിലേക്ക് കുറച്ചു സാധാനങ്ങളും വാങ്ങണം...."

ഇത്ര ചെറുപ്പത്തിൽ തന്നെ അവന്റെ അവസ്ഥ ഓർത്ത് അനൂപിന് സങ്കടം തോന്നി..... എ ടി എം ൽ നിന്നും അനൂപ് എടുത്ത് കൊടുത്ത കാശുമായി വീട്ടിലേക്ക് നടക്കുമ്പോൾ ഉണ്ണികുട്ടന്റെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞാടുകയായിരുന്നു..

മൂന്ന് കൊല്ലം മുമ്പ് അവന് പതിനാല് വയസ്സ് ഉള്ള സമയത്താണ് അച്ഛൻ ഒരു അസിസിഡന്റിൽ പെട്ട് മരിക്കുന്നത്.. അന്നവൻ പത്താം ക്ലാസ് പരീക്ഷ പാസ്സായിരിക്കുന്ന സമയം.... അനിയത്തി സുനിത അന്ന് ഏഴാം ക്ലാസിൽ ....

പ്രേമ വിവാഹം ആയതിനാൽ വീട്ടുകാരുമായി അകന്നു കഴിഞ്ഞിരുന്ന അവർ അച്ഛന്റെ മരണത്തോടെ തികച്ചും ഒറ്റപ്പെട്ടു.... പക്ഷെ ഉണ്ണിക്കുട്ടൻ തന്റെ ഉറ്റ സുഹൃത്തായ അനൂപിന്റെ ചേട്ട

📚 Chapters

1 published

Related Stories

💬 Comments

View all comments