Chapter Title : അമ്മയുടെ പിരിയായ കുഞ്ഞാറ്റ [Abej]
എൻ്റെ കുഞ്ഞാറ്റക്കിളിക്ക്."
"മ് ഇപ്പോൾ കൊണ്ടുവരും. ഇനി പാതിരാത്രിയാ നാലു കാലിൽ അവൻ വരത്തുള്ളു മോളെ."
അമ്മ ഒരു പാത്രത്തിൽ പഴം വാട്ടിയതുമായി വന്ന് പാത്രം കുഞ്ഞാറ്റക്ക് കൊടുത്തു.
"അമ്മ ഒന്ന് മിണ്ടാതിരിയമ്മെ. ഈ മനു മനോഹരൻ എന്ന ഞാൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ എൻ്റെ കുഞ്ഞാറ്റക്ക് രണ്ട് വലിയ ഡയറീമിൽകുമായി ഇന്ന് ഉച്ചയോടെ വന്നിരിക്കും ആ,,"
"ഉവ്വ ഉവ്വേ.... കേട്ടിട്ട് തഴമ്പിച്ച ഡയലോഗ് വിട്ട് പിടി മനുക്കുട്ടാ.. "
"ഇല്ലമ്മേ ഇന്ന് ഉച്ചക്ക് അമ്മ കണ്ടോ ഉം."
"ഉച്ചക്ക് വന്നാലും നിന്നാലും കൊള്ളാം. '
രാത്രി പത്ത് കഴിഞ്ഞെങ്ങാൻ വന്ന് വാതിലിൽ മുട്ടിയാൽ ഞാൻ തുറക്കില്ല. പുറത്ത് വരാന്തയിലെങ്ങാൻ ചുരുണ്ടോണം,."
"ഹൊ വരവറിയിച്ചിരിക്കുന്നു കൗസല്യമോളെ..."
എന്നും പറഞ്ഞ് തമാശക്ക് ഞാൻ അമ്മക്ക് മുന്നിൽ കുനിഞ്ഞ് നിന്ന് കൈ കൂപ്പി തൊഴുതതും പഴം വാട്ടിയത് സ്പൂണിൽ കോരി തിന്ന് കൊണ്ടിരുന്ന കുഞ്ഞാറ്റ തൻ്റെ അരിപ്പല്ല് വിടർത്തി കാട്ടിക്കൊണ്ട് ഇളകി ചിരിക്കാൻ തുടങ്ങി.
എന്ത് ഭംഗിയാണ് കുഞ്ഞാറ്റയുടെ ചിരി കാണാൻ.
നിരയൊത്ത കീരി പല്ലുകൾ മുല്ല മൊട്ടിൻ്റെ നിറത്തിൽ പൊഴിഞ് വീഴുന്ന മുത്തുകൾ പോലെ എനിക്ക് തോന്നി.
അമ്മ അടുക്കളയിലേക്ക് പോയതും ഞാൻ കുഞ്ഞാറ്റയുടെ ചെമ്പൻ മുടിയുടെ മുകളിലൂടെ വിരലോടിച്ചു.
"ഏട്ടായി ഉച്ചക്ക് ഉണ്ണാൻ വരുമ്പോൾ മറക്കാതെ ഡയറീമിൽക് വാങ്ങി വരാട്ടോ."
"ഉം ഉച്ചക്ക് കണ്ടാൽ മതി."
"അതെന്താടി കാന്താരി നിനക്കും അമ്മയെ പോലെ ചേട്ടായിയെ വിശ്വാസമില്ലെ..??"
"പഴയ മനുവേട്ടനല്ല. ഇപ്പോൾ കുഞ്ഞാറ്റയോട് ഒട്ടും സ്നേഹമില്ല ഏട്ടായിക്ക്."
എന്നും പറഞ്ഞ് പഴം വാട്ടിയ പാത്രത്തിലേക്ക് സ്പൂൺ വെച്ചിട്ട് അവൾ ഇരുന്ന് ചിണുങ്ങി.
💬 Comments
View all comments