0%

Chapter Title : അമ്മയുടെ സ്വയംവരം 2 [ആദിദേവ്]

Author : Kambikathakal Read All Parts 7.4K

ഞാൻ ഇന്ന് ഒരു പുഞ്ചിരിയിലൂടെ ആണ് സ്വപ്നത്തിൽ നിന്ന് എഴുന്നേറ്റത്. അത് കഴിഞ്ഞ് എന്നും ഈ സ്വപ്നത്തെ കുറച്ചു ചോദിക്കാൻ പോവും. പക്ഷേ പറ്റിയില്ല.

മൂന്നാം ദിവസം:

സ്വപ്നം: ഞാൻ നിറ വയറും ആയി ശ്യാമേട്ടനെ കാത്ത് നിൽക്കുക ആണ്. പെട്ടെന്ന് കാറിൽ നിന്ന് ശ്യാമേട്ടൻ ഇറങ്ങി വരുന്നു. കൈയിൽ പൊതി കാണാത്തത് കൊണ്ട് ഞാൻ പിണങ്ങം അഭിനയിച്ചു പോകുന്നു.

“മോളെ, എവിടെ ആണ് നീ?”

“എന്നോട് ഒന്നും മിണ്ടണ്ട. ഒരു മസാല ദോശ വേണ്ടിച്ചു തരാൻ പറഞ്ഞിട്ട്.”

“അയ്യോ മോളെ. ഞാൻ മറന്നു.”

“ഹ്മ്മ്. എന്നോട് മിണ്ടണ്ട, പൊയ്ക്കോ.”

“അയ്യോ, പിണങ്ങിയോ മോള്?”

ഞാൻ പിണങ്ങിയ പോലെ നിന്നു.

“എന്നാൽ ഇങ്ങോട്ട് ഒന്ന് നോക്കിയേ. ഇന്നാ.”

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ശ്യാമേട്ടൻ്റെ കയ്യിൽ മസാല ദോശയുടെ ഒരു പൊതി ആണ് കണ്ടത്. ഞാൻ സന്തോഷത്തിൽ ഏട്ടനെ കെട്ടിപിടിച്ചു ഉമ്മ വച്ചു. ഏട്ടൻ എൻ്റെ നിറവയറ്റിലും.

അന്നത്തെ സ്വപ്നം അങ്ങനെ നിന്നു.

നാലാം ദിവസം:

സ്വപ്നം: ഞാൻ രണ്ട് കുഞ്ഞുകളെ പ്രസവിച്ചു കിടക്കുകയാണ്. അവിടേക്ക് ശ്യാമേട്ടൻ വരുന്നു.

“മോളെ..” ശ്യാമേട്ടൻ കരഞ്ഞു കൊണ്ട് എൻ്റെ അടുത്തേക്ക് വന്നു.

“ഏട്ടാ, എന്തിനാണ് കരയുന്നെ? നോക്ക്, ഏട്ടന് ഇഷ്ട്ടം ഉള്ളപോലെ ഒരു പെൺകുട്ടിയും, എനിക്ക് ഇഷ്ട്ടം ഉള്ളപോലെ ഒരു ആൺകുട്ടിയും നമ്മുക്ക് ജനിച്ചു.”

ശ്യാമേട്ടൻ സന്തോഷത്തിൽ എൻ്റെ നെറ്റിയിൽ ഉമ്മ വച്ചു.

“മോളെ, നമ്മുടെ ജീവിതത്തിൽ പുതിയ ഒരു സന്തോഷം കടന്ന് വന്നു. ഇനി ഒരു പേടിയും ഒരു ചിന്തയും ഇല്ലാതെ നമ്മുക്ക് ഒരുമിച്ച് ജീവിക്കാം അല്ലെ.”

“അതേ ഏട്ടാ,

💬 Comments

View all comments